ജയിക്കാനുറച്ച് ജയറാമിന്റെ കേരള റോയല്‍സ്

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് പിന്നാലെ ആരംഭിച്ച സെലിബ്രിറ്റി ബാറ്റ്മിന്റണ്‍ ലീഗ് ഇനി കളിക്കളത്തിലേക്ക്. സെപ്തംബര്‍24ന് കൊച്ചിയിലാണ് സീസണ്‍ വണ്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്.

Read More : സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗ് വീഡിയോ കാണാം

ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റി ബാറ്റ് മിന്റണ്‍ ലീഗാണിത്. ഇന്ന് ഉച്ചയോടെ ജയറാം നേതൃത്വം നല്‍കുന്ന കേരള റോയല്‍സ് ടീം രാജീവ് ഗാന്ധി ഇന്റോര്‍ സ്റ്റേഡിയത്തില്‍ പരിശീലനം ആരംഭിച്ചു.

cbl-2ജയറാമിനും കുഞ്ചാക്കോ ബോബനുമോപ്പം ചലച്ചിത്ര താരങ്ങളായ നരേയ്ന്‍, സൈജു കുറുപ്പ്, ശേഖര്‍ മേനോന്‍, രാജീവ് പിള്ള, പാര്‍വതി നമ്പ്യാര്‍, റോണി ഡേവിഡ്, രഞ്ജിനി ഹരിദാസ്, റോസിന്‍ ജോളി, അര്‍ജ്ജുന്‍ നന്ദകുമാര്‍, എന്നിവരാണ് ഇന്ന് പരിശീലനത്തിന് എത്തിയത്.

cbl-1ഇഎകെ ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാനായ രഞ്ജിത്ത് കരുണാകരനാണ് കേരള റോയല്‍സ് ടീം ഉടമ. സെലിബ്രിറ്റികള്‍ നിയന്ത്രിക്കുന്ന നാലു ടീമുകളാണ് മത്സരരംഗത്ത് ഉള്ളത്. ആര്യ നായകനായ ചെന്നൈ റോക്കേഴ്സ്, കന്നട താരം ദിഗാന്ത് നയിക്കുന്ന കര്‍ണ്ണാടക ആല്‍പ്സ്, സുധീര്‍ ബാബു ക്യാപ്റ്റനായ ടോളിവുഡ് തണ്ടേഴ്സ് എന്നിവയാണ് മറ്റ് ടീമുകള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top