Advertisement

ഇനി റെയിൽവേ ബജറ്റില്ല

September 21, 2016
1 minute Read
  • റെയിൽവേ ബജറ്റ് ഇനിയില്ല
  • അവസാനിക്കുന്നത് ബ്രിട്ടീഷ് പിന്തുടർച്ച 
  • തീരുമാനം നീതി ആയോഗ് നിർദ്ദേശത്തെ തുടർന്ന്

അടുത്ത വർഷം മുതൽ റെയിൽവേ ബജറ്റ് ഇല്ല. റെയിൽ വേ ബജറ്റിന പൊതു ബജറ്റിനോട് ലയിപ്പിക്കാൻ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി.

ഇതിനായുള്ള റെയിൽ വേ മന്ത്രി സുരേഷ് പ്രഭുവിന്റെ ശുപാർശ നേരത്തേ ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലി അംഗീകാരം നൽകിയിരുന്നു. പുതിയ തീരുമാനം അടുത്ത വർഷം മുതൽ നടപ്പിലാക്കും.

പുതിയ പരിഷ്‌കരണത്തോടെ ബജറ്റവതരണം നടത്താനായി ജനവരി അവസാനം പാർലമെന്റ് വിളിക്കും.

ഇനി റെയിൽ ബജറ്റ് ഉണ്ടാകില്ലെന്നും പൊതു ബജറ്റ് മാത്രമാണ് ഉണ്ടാകുകയെന്നും ധനകാര്യമന്ത്രി അരുൺജെയ്റ്റിലി അറിയിച്ചു.

ബ്രിട്ടീഷ് ഭരണകാലത്ത് നിലനിന്നിരുന്ന രീതി ഇന്ത്യയും പിന്തുടരുകയായിരുന്നു. ഇത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നീതി ആയോഗ് സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് തീരുമാനം.

Railway Budget, Presented For 92 Years, Dropped.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top