സുബ്രതാ റാേയിയോട് ജയിലിലേക്ക് മടങ്ങണമെന്ന് കോടതി

വ്യവസായിയും സഹാറ ഗ്രൂപ്പ് ഉടമയുമായ സുബ്രത റോയിയോട് ജയിലിലേക്ക് തന്നെ മടങ്ങാൻ സുപ്രീം കോടതി. പരോൾ നീട്ടി നൽകണമെന്ന സുബ്രതയുടെ ആവശ്യവുമായി കോടതിയെ സമീപിച്ചപ്പോഴാണ് ജയിലിലേക്ക് മടങ്ങാൻ കോടതി ആവശ്യപ്പെട്ടത്.
കഴിഞ്ഞ രണ്ട് വർഷമായി ജയിലിൽ കഴിയുന്ന സുബ്രതാ റോയിയ്ക്ക് അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനാണ് പരോൾ നൽകിയത്. നാലാഴ്ചയാണ് പരോൾ കാലാവധി.
ലക്ഷക്കണക്കിന് ആളുകളിൽനിന്ന് ബോണ്ട് നൽകി പണം സ്വീകരിച്ച സഹാറ കമ്പനി പണം തിരിച്ചു നൽകാത്തതിനെ തുടർന്നാണ് 2014 മാർച്ചിൽ സുബ്രതാ റോയി അറസ്റ്റിലായത്.
Angry-SC-revokes-parole-sends-Subrata-Roy-back-to-jail
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here