സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗിന് ഇന്ന് തുടക്കം

കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേടിയത്തിലാണ്
ഇന്ന് സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗിന്റെ സീസൺ വൺ മത്സരങ്ങൾ ആരംഭിക്കുന്നത്.
ജയറാം നേതൃത്വം നൽകുന്ന കേരള റോയൽസ് ടീം സ്‌റ്റേഡിയത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. ടീം അംഗങ്ങൾക്ക് പുറമേ മമ്മൂട്ടിയും, ടീമിന്റെ ബ്രാൻഡ് അമ്പാസിഡറായ മംമതയും സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിട്ടുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗാണിത്. ഇഎകെ ഗ്രൂപ്പ് കമ്പനികളുടെ ചെയർമാനായ രഞ്ജിത്ത് കരുണാകരനാണ് കേരള റോയൽസ് ടീം ഉടമ. സെലിബ്രിറ്റികൾ നിയന്ത്രിക്കുന്ന നാലു ടീമുകളാണ് മത്സരരംഗത്ത് ഉള്ളത്. ആര്യ നായകനായ ചെന്നൈ റോക്കേഴ്‌സ്, കന്നട താരം ദിഗാന്ത് നയിക്കുന്ന കർണ്ണാടക ആൽപ്‌സ്, സുധീർ ബാബു ക്യാപ്റ്റനായ ടോളിവുഡ് തണ്ടേഴ്‌സ് എന്നിവയാണ് മറ്റ് ടീമുകൾ.
cbl, badminton,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News