അലോയിൽ എന്ത് സ്വകാര്യത; ഗൂഗിൾ ആപ്പിനെതിരെ സ്‌നോഡൻ

വാട്‌സ്ആപ്പിന്റെ കുത്തക കയ്യടക്കാൻ ഗൂഗിൾ സ്വന്തമായി വികസിപ്പിച്ച ്‌ലോ ആപ്പിനെതിരെ മുൻ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥൻ എഡ്വാർഡ് സ്‌നോഡൻ രംഗത്ത്. ഏതൻസിലെ നാഷണൽ ലൈബ്രറിയിൽ നടന്ന ഏതൻസ് ഡെമോക്രാറ്റിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More : വാട്‌സ്ആപ്പിനെ തകർക്കാൻ അലോ
അലോ ആപ് ഉപഭോക്താക്കളുടെ സ്വകാര്യതയെ സംരക്ഷിക്കുന്നില്ലെന്നും വൻ ഭീഷണി ഉയർത്തുമെന്നും സ്‌നോഡൻ ട്വിറ്ററിലൂടെയും പ്രതികരിച്ചു. ആരും ആപ് ഉപയോഗിക്കരുതെന്നും സ്‌നോഡൻ ആവശ്യപ്പെടുന്നു.
What is #Allo? A Google app that records every message you ever send and makes it available to police upon request. https://t.co/EdPRC0G7Py
— Edward Snowden (@Snowden) 21 September 2016
അലോയിലൂടെ ഉപഭോക്താക്കൾ പങ്കുവെയ്ക്കുന്ന വിവരങ്ങൾ പോലീസ് ആവശ്യപ്പെട്ടാൽ അധികൃതർ കൈമാറുമെന്നും സ്‌നോഡൻ പറഞ്ഞു.
ആപ്പിന്റെ ഭാവി പ്രവർത്തനങ്ങൾ മികച്ചതാക്കാൻ യൂസർമാരെ നിരീക്ഷിക്കുന്ന എഐ, ഉപഭോക്താക്കൾ പങ്കുവെക്കുന്ന വിവരങ്ങൾ സംഭരിച്ചുവെക്കുന്നുണ്ടെന്ന് സ്‌നോഡൻ അടക്കമുള്ള ടെക്ക് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജിമെയിലിനെ പോലെ ഈ ഡേറ്റകൾ പരസ്യ ആവശ്യങ്ങൾക്കായും ഉപയോഗിക്കാമെന്നും ഗൂഗിൾ പറയുന്നു.
Read More : വാട്‌സ്ആപ് വിവരങ്ങൾ ഫേസ്ബുക്കിന് കൈമാറരുതെന്ന് കോടതി
അലോ ആപ്പ് ആക്ടിവേറ്റ് ചെയ്യണമെങ്കിൽ ഫോൺ നമ്പർ നൽകണം. വാട്‌സാപ്പിന് സമാനമായി രണ്ട് വ്യത്യസ്ത ഫോണുകളിൽ ഒരേ അലോ അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കില്ല. എന്റ് ടു എന്റ് എൻക്രിപ്ഷൻ നൽകുന്നുണ്ടെന്നാണ് ഇവരുടെ അവകാശവാദം.
snowden-warns-against-using-googles-new-messenger-allo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here