അടിയുറച്ച സംഘപരിവാർ നേതാവ്; വെങ്കയ്യ നായിഡുവിനു ശേഷം ദക്ഷിണേന്ത്യയിൽ നിന്നുള്ള ഉപരാഷ്ട്രപതിയായി CP രാധാകൃഷ്ണൻ

വെങ്കയ്യ നായിഡുവിനു ശേഷം ദക്ഷിണേന്ത്യയിൽ നിന്നുള്ള ഉപരാഷ്ട്രപതിയാണ് സി പി രാധാകൃഷ്ണൻ. ചെറുപ്പം മുതൽ RSSലൂടെ വളർന്ന് വന്ന നേതാവ്. അടിയുറച്ച സംഘപരിവാർ നേതാവ്. 16-ാം വയസ്സിൽ ആർഎസ്എസിലൂടെ തുടക്കം. 1974 ൽ ജനസംഘത്തിന്റെ തമിഴ്നാട് സംസ്ഥാന എക്സിക്യുട്ടീവ് അംഗമായി.
ബിജെപി രൂപീകരിച്ചപ്പോൾ അടൽ ബിഹാരി വാജ്പയിയുടെ സന്തതസഹചാരിയായി. 1998ൽ കോയമ്പത്തൂർ മണ്ഡലത്തിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അന്ന് എഐഡിഎംകെ സഖ്യത്തിന്റെ ഭാഗമായി ബിജെപി മത്സരിച്ചതിൽ വിജയിച്ച മൂന്ന് സ്ഥാനാർഥികളിൽ ഒരാൾ സിപി രാധാകൃഷ്ണനായിരുന്നു. കോയമ്പത്തൂർ ബോംബ് സ്ഫോടനത്തിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ, 1,50,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയം നേടി.
1999ലും കോയമ്പത്തൂരിൽ രാധാകൃഷ്ണൻ തുടർന്നു. 2004ൽ പരാജയം രുചിച്ചു. ശേഷം 2004 മുതൽ 2006 വരെ തമിഴ്നാട് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി. കേരളാ ബജെപിയുടെ ചുമതലയും വഹിച്ചു. 2014ൽ വീണ്ടും കോയമ്പത്തുരിൽ സ്ഥാനാർഥിയായി എത്തിയെങ്കിലും വിജയിക്കാൻ സാധിച്ചില്ല. 2016 മുതൽ 2020 വരെ കേന്ദ്ര കയർ ബോർഡ് ചെയർമാനായിരുന്നു. ബിജെപിയുടെ ദേശീയ നിർവാഹക സമിത അംഗം കൂടിയായിരുന്ന സിപി രാധാകൃഷ്ണൻ ഇനി മുതൽ രാജ്യസഭ ആധിപനും ഉപരാഷ്ട്രപതിയുമാകുന്നു.
Story Highlights : CP Radhakrishnan is the second Vice President from South India after Venkaiah Naidu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here