പഴയ ചെരുപ്പ്, കുപ്പിച്ചില്ലുകൾ എന്നിവ ശേഖരിക്കാൻ നഗരസഭ

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ഉപയോഗശൂന്യമായ ചെരുപ്പുകൾ, കുപ്പിച്ചില്ലുകൾ എന്നിവ ശേഖരിക്കുന്നു. ഹെൽത്ത് ഇൻസ്‌പെക്ടർ ശംഭു നേതൃത്വം നൽകുന്നു.

റോഡരികിൽ ഉപേക്ഷിക്കുന്ന കുപ്പികളുടെ എണ്ണം കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കോർപ്പറേഷൻ പൊട്ടിയ ചില്ലുകളും ഉപയോഗശൂന്യമായ ചില്ലുകുപ്പികളും മറ്റും ശേഖരിക്കാൻ തീരുമാനിച്ചത്. പ്ലാസ്റ്റിക് സംഭരണത്തിനു പിന്നാലെ ഇന്ന് കുപ്പിയും ചെരുപ്പും ശേഖരിക്കുമെന്നായിരുന്നു അറിയിപ്പ്.

ഇത് വൻ വിജയമാണ് ഉണ്ടാക്കിയിരിക്കുന്നത്. ശേഖരിക്കുന്ന ലോറി നിറഞ്ഞു കഴിഞ്ഞു. കാറിലും പെട്ടി ഓട്ടോയിലുമൊക്കെയായി ആളുകൾ കുപ്പികളും ചെരുപ്പും സംഭരണകേന്ദ്രങ്ങളിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്.

രാവിലെ എട്ടിനു തുടങ്ങിയ സംഭരണം ഉച്ചയ്ക്ക് 12 മണി വരെ നീണ്ടുനിന്നു. ഇന്ന് കുപ്പിയും ചെരുപ്പും മാത്രമാണ് ശേഖരിക്കുക. ബാഗുകൾ, ട്യൂബ്, ബൾബ്, സിഎഫ്എൽ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് വേസ്റ്റുകൾ തുടങ്ങിയ ശേഖരിക്കാൻ വൈകാതെ അടുത്ത ശ്രമം നടത്താനാണ് കോർപ്പറേഷന്റെ തീരുമാനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top