സിഎംആര്‍എല്‍ കമ്പനി പെരിയാറിലേക്ക് വിഷജലം ഒഴുക്കിവിടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചിയിലെ സിഎംആര്‍എല്‍ കമ്പനി പെരിയാറിലേക്ക് വിഷജലം ഒഴുക്കിവിടുന്ന ദൃശ്യങ്ങള്‍ പുറത്തായി. ഇന്നലെ രാത്രിയാണ് കമ്പനി മാലിന്യം പുഴയിലേക്ക് തള്ളിയത്. മാര്‍ട്ടിന്‍ ഗോപുരത്തിങ്കലാണ് ഈ വീഡിയോ സ്വന്തം ഫെയ്സ് ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. കറുത്ത മലിന ജലം രാത്രിയാലാണ് പുഴയിലേക്ക് ഒഴുക്കി വിടുന്നത്. ഇന്നലെ രാത്രി പരിസ്ഥിതി പ്രവര്‍ത്തകര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തുകയും മാലിന്യമൊഴുക്കുന്നതു ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.
രാത്രിയില്‍ തോണിയിലെത്തി സംഘം ചിത്രീകരിച്ച വീഡിയോ ആണിത്. വലിയ മാന്‍ ഹോളിലൂടെയാണ് മാലിന്യം ഒഴുക്കി വിടുന്നത്. കേരളസംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാമ്പിള്‍ വെള്ളം ശേഖരിച്ചുകൊണ്ടുപൊകുന്നതായും വീഡിയോയില്‍ ഉണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here