ബട്ടർ നാൻ

രുചിയൂറുന്ന ബട്ടർ നാൻ വീട്ടിൽ തയ്യാറാക്കാം
ചേരുവകൾ
- മൈദ 3 കപ്പ്
- ഗോതമ്പ് പൊടി 1 കപ്പ്
- ബേക്കിങ് പൗഡർ അര ടീസ്പൂൺ
- മുട്ട ഒന്ന്
- പഞ്ചസാര കാൽ കപ്പ്
- പാൽ ഒരു കപ്പ്
- ബട്ടർ 100 ഗ്രാം
- ഉപ്പ് ആവശ്യത്തിന്പുളിപ്പിക്കാൻ
- യീസ്റ്റ് ഒന്നര ടീസ്പൂൺ
- ചൂടുപാൽ രണ്ടു ടീസ്പൂൺ
- പഞ്ചസാര അര ടീസ്പൂൺ
- തൈര് ഒരു ടീസ്പൂൺപാകം ചെയ്യുന്ന വിധം
പുളിപ്പിക്കാനുള്ള യീസ്റ്റ്, പഞ്ചസാര, ചൂടുപാൽ, തൈര് എന്നിവ യോജിപ്പിച്ചു പൊങ്ങാൻ മാറ്റിവെക്കുക. മൈദ, ഗോതമ്പുപൊടി, ബേക്കിങ് പൗഡർ, മുട്ട, പാൽ, ബട്ടർ, ഉപ്പ് എന്നിവയും നേരത്തേ തയാറാക്കിയ യീസ്റ്റ് മിശ്രിതവുമായി യോജിപ്പിച്ചു ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കുക. ഈ മിശ്രിതം പൊങ്ങാനായി രണ്ട് മണിക്കൂർ മാറ്റിവെക്കണം. രണ്ട് മണിക്കൂറിന് ശേഷം ചെറുതായി പൊങ്ങിയ മിശ്രിതം ചപ്പാത്തിക്ക് എടുക്കുന്നതിനേക്കാൾ അൽപം വലിയ ഉരുളകളാക്കുക. കട്ടികൂട്ടി പരത്തി തവയിലോ നോൺസ്റ്റിക് പാനിലോ ചുട്ടെടുക്കാം. പാനിലിട്ട് ചെറുതായി ചൂടാക്കിയ ശേഷം തീയിൽ പൊള്ളിച്ചും ചുട്ടെടുക്കാവുന്നതാണ്. ഇരുവശവും ബട്ടർ പുരട്ടി ചൂടോടെ ഉപയോഗിക്കാം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here