മത്സ്യക്കൃഷി നടത്തണോ ? പകുതി പണം സർക്കാർ തരും ! അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ മത്സ്യകര്‍ഷകര്‍ക്കായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന നൂതന മത്സ്യകൃഷിരീതികള്‍ക്കായുള്ള പ്രദര്‍ശന യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് മത്സ്യ കര്‍ഷക വികസന ഏജന്‍സി അപേക്ഷ ക്ഷണിച്ചു.
1.ഓരു ജലാശയങ്ങളിലെ സമ്മിശ്രമത്സ്യകൃഷി
2.കൂട് മത്സ്യക്കൃഷി
3.അന്തരീക്ഷ വായു ശ്വസിക്കുന്ന മത്സ്യങ്ങളുടെ കൃഷി
4.രോഗാണു വിമുക്ത കാരച്ചെമ്മീന്‍ കൃഷി
5.നാരന്‍ ചെമ്മീന്‍ കൃഷി
6.ആറ്റു കൊഞ്ച് കൃഷി
7.റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം ഉപയോഗിച്ചുള്ള മത്സ്യക്കൃഷി
8.കുളങ്ങളില്‍ ഗിഫ്റ്റ് തിലാപ്പിയ കൃഷി
എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്.
50 ശതമാനം വരെ സബ്‌സിഡി ലഭിക്കും. വിശദവിവരങ്ങള്‍ക്കും, അപേക്ഷയ്ക്കും മത്സ്യകര്‍ഷക വികസന ഏജന്‍സി എറണാകുളം ഓഫീസുമായി ബന്ധപ്പെടുക.ഫോണ്‍: 0484-2392660, 2397182
subsidy Scheme on Development of Inland Fisheries and Aquaculture
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News