യുവ മോർച്ചാ പ്രതിഷേധത്തിൽ സംഘർഷം

തലസ്ഥാനത്ത് യുവ മോർച്ച നടത്തുന്ന നിയമസഭാ മാർച്ചിൽ സംഘർഷം. സ്വാശ്രയാ പ്രശ്‌നത്തിൽ വിദ്യാർത്ഥികൾക്ക് നീതി ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രവർത്തകർ ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ചതോടെ പ്രവർത്തകർക്ക് നേരെ പോലീസ് രണ്ട് വട്ടം ജലപീരങ്കി പ്രയോഗിച്ചു.

ബാരിക്കേഡുകൾ തകർക്കാനും പോലീസിനെ ആക്രമിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് പ്രവർത്തകർ. ഇതോടെ പോലീസ് സുരക്ഷ ശക്തമാക്കി. പിണറായി സർക്കാർ വിദ്യാഭ്യാസ കച്ചവടം നടത്തുകയാണെന്ന് യുവ മോർച്ച ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top