മോദി നല്ല കാര്യം ചെയ്തു- രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി ആയ ശേഷം മോദി ആദ്യമായി നല്ലകാര്യം ചെയ്തുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസത്തെ സൈനിക നീക്കത്തെ പരാമര്‍ശിച്ചാണ് രാഹുല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
പ്രധാനമന്ത്രി പദത്തില്‍ എത്തിയ ശേഷം ഇതാദ്യമായാണ് ആ പദവിക്ക് അനുയോജ്യമായ തരത്തില്‍ മോദി പ്രവര്‍ത്തിച്ചത്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ആദ്യമായാണ് പ്രധാനമന്ത്രിയെ പോലെ പ്രവര്‍ത്തിക്കുന്നത്. ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ മോദിക്ക് എല്ലാ പിന്തുണയും രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News