എട്ട് കോടിയുടെ ഉടമയെ കിട്ടി; തിരുവോണം ബമ്പർ ഗണേശന്

ഓണം ബമ്പര്‍ സമ്മാനാര്‍ഹനെ കണ്ടെത്തി. തൃശൂരിലെ വര്‍ക്ക് ഷോപ്പ് ജീവനക്കാരന്‍ ഗണേശനാണ് നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം സമ്മാനാര്‍ഹനാണെന്ന് ബോധ്യപ്പെട്ടത്. പാലക്കാട് നെന്മാറ സ്വദേശിയാണ് ഇദ്ദേഹം. ടിക്കറ്റ് വീട്ടില്‍ മറന്നുവച്ചതിനാലാണ് ലോട്ടറി അടിച്ചത് തനിക്കാണെന്ന് അറിയാതിരുന്നതെന്ന് ഗണേഷ് പറഞ്ഞു.
എട്ട് കോടി രൂപയാണ് ഒന്നാം സമ്മാനം. തൃശൂര്‍ കുതിരാനില്‍ നിന്നാണ് ടിക്കറ്റെടുത്തത്. വര്‍ക്ക് ഷോപ്പിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക പോകും വഴിയാണ് ലോട്ടറി എടുത്തത്. ഓണം ബമ്പർ നറുക്കെടുപ്പിന് പിന്നാലെ ലോട്ടറി അടിച്ചത് താനെടുത്ത ടിക്കറ്റിനാണെന്ന് സംശയിക്കുന്നുവെന്ന വാദവുമായി കായംകുളം സ്വദേശി വിശാല് രംഗത്തെത്തിയിരുന്നു. ലോട്ടറി ടിക്കറ്റ് കത്തിപ്പോയതിനാല് ഇക്കാര്യത്തില് ഉറപ്പില്ലെന്നായിരുന്നു വിശാല് പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here