കെ.എസ്.ആർ.ടി.സി. കൂപ്പു കുത്തുന്നു; ഡിപ്പോ പണയം വയ്ക്കുന്നു

കേരള സ്റ്റേറ്റ്‌ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ശമ്പളം കൊടുക്കാന്‍ പോലും സാധിക്കാത്ത വിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. 
ജീവനക്കാര്‍ക്ക് ഇത് വരെ സെപ്റ്റംബർ മാസത്തെ ശമ്പളം നല്‍കിയിട്ടില്ല. അതിനായി ഇനിയും 25 കോടി രൂപ കൂടി വേണം.

വായ്പയെടുക്കാനായി കോര്‍പറേഷന്റെ 64മത്തെ ഡിപ്പോയും പണയപ്പെടുത്താന്‍ അധികൃതര്‍ ഇന്നലെ തയാറായെങ്കിലും ഉച്ചയ്ക്കു ശേഷം ബാങ്ക് അവധിയായതിനാല്‍ നടന്നില്ല. ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ മാത്രം 55 കോടി രൂപയാണ് കോര്‍പറേഷനു വേണ്ടത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top