ഇന്ത്യൻ വായുസേന

indian-air-force

ഭാരതീയ വായുസേന ഇന്ത്യയുടെ വ്യോമസൈനികപ്രവർത്തനങ്ങളുടെ ചുമതലയുള്ള സേനാവിഭാഗമാണ് ഇന്ത്യൻ വായുസേന. ഏകദേശം 1,70,000 അംഗബലമുള്ള ഇന്ത്യൻ വായുസേന, ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്. എയർ ചീഫ് മാർഷൽ അരൂപ് റാഹ ആണ് ഇന്ത്യൻ വ്യോമസേനയുടെ ഇപ്പോഴത്തെ മേധാവി. രണ്ടാം ലോകയുദ്ധത്തിൽ വഹിച്ച ധീരമായ പങ്കു കണക്കിലെടുത്ത് ഈ സേനയ്ക്ക് റോയൽ എന്ന ബഹുമതിപദം നൽകിയതോടെ ഇതിന്റെ പേര് റോയൽ ഇന്ത്യൻ എയർഫോഴ്‌സ് എന്നായി മാറി.

ഇന്ത്യൻ വ്യോമസേന 45 സക്വാഡ്രനുകളുള്ള (1975) സുസജ്ജമായ ഒരാധുനീക വ്യോമ ശക്തിയായി വളർന്നു കഴിഞ്ഞിട്ടുണ്ട്. പഴഞ്ചൻ വാപിറ്റീസ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ചെറിയ തോതിൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യൻ വ്യോമസേന ഇന്ന് അത്യാധുനിക ജറ്റ് യുദ്ധവിമാനങ്ങളാണ് അധികമായി ഉപയോഗിക്കുന്നത്. വ്യോമസേനാ ഹെഡ്ക്വാർട്ടേഴ്‌സ് ന്യൂഡൽഹിയിലാണ്. ഹെഡ്ക്വാർട്ടേഴ്‌സിൻറെ മേധാവി ചീഫ് ഒഫ് ദി എയർ സ്റ്റാഫ് ആണ്. ഇദ്ദേഹത്തെ സഹായിക്കാൻ നാലു പ്രധാന സ്റ്റാഫ് അഫീസർമാർ ഉണ്ടായിരിക്കും.

അഞ്ചു കമാൻഡുകളും, സ്വന്ത്രമായ ഒരു ഗ്രൂപ്പും ഇന്ത്യൻ വ്യോമസേനയിൽ നിലവിലുണ്ട്. സെൻട്രൽ എയർകമാൻഡ്, ഈസ്റ്റേൺ എയർകമാൻഡ്, ട്രെയിനിങ് കമാൻഡ്, മെയിൻറനൻസ് കമാൻഡ്, വെസ്റ്റേൺ എയർകമാൻഡ് എന്നിവയാണ് അഞ്ചു കമാൻഡുകൾ. നമ്പർ1 ഗ്രൂപ് എന്ന പേരിലാണ് നിലവിലുള്ള ഗ്രൂപ് അറിയപ്പെടുന്നത്.

വ്യോമസേനയിലെ കമ്മീഷൻഡ് ആഫീസർ പദവികൾ യഥാക്രമം എയർചീഫ് മാർഷൽ, എയർമാർഷൽ, എയർവൈസ് മാർഷൽ, എയർകോമഡോർ, ഗ്രൂപ് ക്യാപ്റ്റൻ, വിങ്കമാൻഡർ, സ്‌ക്വാഡ്രൻലീഡർ, ഫ്‌ലൈറ്റ് ലെഫ്റ്റനൻറ്, ഫ്‌ലയിംങ് ആഫീസർ, പൈലറ്റ് ആഫീസർ എന്നിവയാണ്.

ശാഖകൾ

വ്യോമസേനാ പരിശീലന സ്ഥാപനങ്ങളിൽ നിന്ന് വിജയകരമായി പരിശീലനം കഴിഞ്ഞ് കമ്മീഷൻ ചെയ്യുന്ന ആഫീസർമാരെ വ്യോമസേനയുടെ വിവിധ ശാഖകളിൽ ഒന്നിൽ പൈലറ്റ് ആഫീസർ റാങ്കിൽ നിയമിക്കുക എന്നതാണ് സാധാരണ പതിവ്.

ഒരാധുനിക യുദ്ധവിമാനത്തിന് 60 ലക്ഷം രൂപയോളം വിലവരുമെന്നതുകൂടി കണക്കിലെടുത്ത് വിമാനത്തിന്റെയും പൈലറ്റിൻറെയും സുരക്ഷിതത്വം പരമാവധി ഉറപ്പു വരുത്തത്തക്ക രീതിയിലുള്ള പരിശീലനങ്ങളാണ് വ്യോമസേനാ വൈമാനികർക്ക് നൽകി വരുന്നത്.

പൊതുശാഖ

തൻറെ റാങ്ക് എന്തുതന്നെ ആയാലും പൊതു ശാഖയിലെ ഒരു പൈലറ്റ് തൻറെ വ്യോമവാഹനത്തിൻറെ ക്യാപ്റ്റനാണ്. ക്യാപ്റ്റനെന്ന നിലയ്ക്ക് പല പ്രത്യേക ആനുകൂല്യങ്ങളോടൊപ്പം കനത്ത ഉത്തരവാദിത്തവും അയാൾക്കുണ്ട്.

പൊതുശാഖയിലെ ഒരു പൈലറ്റ് അത്യുന്നതമായ പരിശീലനം സിദ്ധിച്ചയാളും തെളിയിക്കപ്പെട്ട കഴിവുകൾ ഉള്ളവനും ആയിരിക്കണം. വിമാനം പറത്തുന്നതിൽ മാത്രമല്ല മറ്റനേകം ടെക്‌നിക്കുകൾ വിദഗ്ദ്ധമായി സന്ദർഭത്തിനൊത്ത് പ്രയോഗിക്കുന്നതിലും അയാൾക്ക് പ്രാഗൽഭ്യം ഉണ്ടായിരിക്കണം.

സാങ്കേതികശാഖകൾ

എസ്.എ16 ജിംലെറ്റ് പ്രദർശിപ്പിച്ചിരിക്കുന്നു വ്യോമ വാഹനങ്ങളും വിവിധതരം സാങ്കേതിക ഉപകരണങ്ങളും പ്രയോഗക്ഷമമായ വിധത്തിൽ സൂക്ഷിക്കേണ്ടത് സാങ്കേതിക ശാഖകളിലെ ആഫീസർമാരുടെ ചുമതലയാണ്. പുതിയതരം ഉപകരണങ്ങൾ പരിഷ്‌കരിക്കുന്നതിലും സാങ്കേതിക ശാഖകളിലുള്ളവർ ശ്രദ്ധിക്കേണ്ടതുണ്ട്.

ഉപകരണശാഖ

സ്റ്റേഷനറി, ഫർണീച്ചർ എന്നിവ ഒഴികെ വ്യോമസേനയ്ക്കാവശ്യമായ ഏറിയകൂറും സാധന സാമഗ്രികളുടെ സംഭരണവും വിതരണവും ഈ ശാഖയാണ് നിർവഹിക്കുന്നത്. കണിശമായ ആസൂത്രണ വിതരണ സമ്പ്രദായങ്ങളും, കൃത്യമായ കണക്കുസൂക്ഷിപ്പും ഈ ശാഖയുടെ പ്രത്യേകതയാണ്.

വിദ്യാഭ്യാസശാഖ

എച്.എ.എൽൽ നിർമ്മാണമധ്യേ ഹവാക്ക്132 വിമാനം സുസംഘടിതവും പ്രഗൽഭവും കഴിവുറ്റതുമായ ഒരു വ്യോമസേനയെ സൃഷ്ടിക്കുന്നതിൽ ഈ ശാഖയ്ക്കുള്ള പങ്ക് നിർണായകമാണ്. വിദ്യാഭ്യാസ ആഫീസർ ഒരു മാതൃകാധ്യാപകൻറെ എല്ലാ ഗുണങ്ങളുമുള്ള ആളായിരിക്കണം. വിദ്യാഭ്യാസ ആഫീസർമാരാണ് പൊതു വിദ്യാഭ്യാസത്തിൻറെ ചുമതലക്കാർ.

കണക്കുസൂക്ഷിപ്പുശാഖ

വ്യോമസേനയിലെ വരവുചെലവു കണക്കുകൾ സൂക്ഷിക്കുകയും ക്രമീകരിക്കുകയും അവ പരിശോധിച്ച് പൊതു സ്വത്തിൻറെ ഉപയോഗം ന്യായാനുസൃതമാണെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് ഈ ശാഖയാണ്. അക്കൗണ്ട്‌സ് ആഫീസർ വിശ്വസ്തതയും കാര്യശേഷിയുമുള്ള വ്യക്തി ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ഭരണശാഖ

സാങ്കേതിക കാര്യങ്ങൾ ഒഴിച്ചുള്ള പൊതുവായ സംഘടനാ പ്രശ്‌നങ്ങളും ഭരണപരമായ പ്രശ്‌നങ്ങളും ഈ ശാഖയാണ് കൈകാര്യം ചെയ്യാറുള്ളത്. അഡ്ജുറ്റൻറുമാർ, ആരോഗ്യകാര്യ ആഫീസർമാർ, റിക്രൂട്ടിങ് ആഫീസർമാർ, ആകാശ സഞ്ചാര നിയന്ത്രണ ആഫീസർമാർ മുതലായവർ ഈ ശാഖയിൽ പെട്ടവരാണ്.

കാലാവസ്ഥാശാഖ

യുദ്ധകാലത്തും, സമാധാനകാലത്തും ഒരുപോലെ വ്യോമസൈനികരുടെ സുഹൃത്തുക്കളും വഴികാട്ടികളും ആയി പ്രവർത്തിക്കുന്നവരാണ് ഈ ശാഖയിലെ ആഫീസർമാരെന്നു പറയാം. ഒറ്റയ്‌ക്കോ കൂട്ടായോ ആക്രമണപ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടിവരുന്ന വ്യോമസേനയിലെ വൈമാനികർക്ക് ഇവരുടെ സഹായ സഹകരണങ്ങൾ ഒഴിച്ചുകൂടാനാവാത്തതാണ്.

ഭാരതത്തിന്റെ പ്രതിരോധ സംവിധാനത്തിലെ പ്രധാന ഘടകങ്ങൾ എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ ? ഈ പേജ് സന്ദർശിക്കുക
http://twentyfournews.com/2016/10/03/defence-system-of-india/

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top