Advertisement

ഇന്ത്യൻ ആർമി ചീഫ് – ജനറൽ ബിക്രം സിങ്ങ്

October 3, 2016
Google News 2 minutes Read
indian-army-chief
ഇന്ത്യൻ കരസേനയിലെ ഏറ്റവും ഉയർന്ന റാങ്ക് ഓഫീസറാണ് ചീഫ് ഓഫ് ആർമി സ്റ്റാഫ് (COAS). 2012 മേയ് 31ന് അധികാരമേറ്റെടുത്ത ജനറൽ ബിക്രം സിങാണ് നിലവിലെ ചീഫ് ഓഫ് ആർമി സ്റ്റാഫ്.
നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും ബിരുദധാരിയായ ബിക്രം സിങ്, 1972 മാർച്ച് 31ന് സിഖ് ലൈറ്റ് ഇൻഫൻട്രിയിലൂടെയായിരുന്നു സൈന്യത്തിൽ ചേർന്നത്. ഇൻഫൻട്രി സ്‌കൂളിൽ അദ്ദേഹം ‘മികച്ച യുവ ഓഫീസർ’, ‘മികച്ച കമാണ്ടോ’, ‘മികച്ച യുദ്ധതന്ത്രവിദ്യാർത്ഥി’ ആയിരുന്നു. ഇൻഫൻട്രി സ്‌കൂളിൽ പിന്നീട് അധ്യാപകനായും അദ്ദേഹം സേവനമനുഷ്ടിച്ചു. ഹയർ കമാണ്ട് കോഴ്‌സ് വിജയിച്ചതിനുശേഷം മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റിൽ ഡയറക്ടറായി അദ്ദേഹം സേവനമാരംഭിച്ചു. ഈ സമയത്ത് നടന്ന കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ ആർമിയുടെ മാധ്യമ വക്താവായും അദ്ദേഹം സേവനം ചെയ്തു.
കിഴക്കൻ കമാണ്ടിന്റെ GOCഇൻചാർജ്, GOC 15 കോർപ്‌സ്, GOC രാഷ്ട്രീയ റൈഫിൾസ്, കോംഗോയുടെ കിഴക്കൻ ഡിവിഷന്റെ GOC , എന്നീ പദവികളിലും സേവനമനുഷ്ടിച്ചു. തന്റെ സേവനകാലം ഏറ്റവും കൂടുതൽ ചെലവഴിച്ച ജമ്മുകശ്മീരിൽ വെച്ച് അദ്ദേഹത്തിന് വെടിയേൽക്കുകയുമുണ്ടായി.
പരമവിശിഷ്ടസേവാ മെഡൽ, ഉത്തം യുദ്ധസേവാ മെഡൽ, അതിവിശിഷ്ടസേവാ മെഡൽ, സേനാ മെഡൽ, വിശിഷ്ടസേവാ മെഡൽ എന്നീ പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട് അദ്ദേഹം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here