ഇന്ത്യൻ നാവിക സേന
5000 ത്തോളം വർഷങ്ങൾ പഴക്കമുള്ളതാണ് ഭാരതത്തിന്റെ നാവികപാരമ്പര്യം. വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനത്താണ് ഭാരതീയ നാവിക സേന. 55,000 ത്തോളം അംഗബലമാണിതിനുള്ളത്. മൂന്ന് പ്രാദേശിക നിയന്ത്രണകേന്ദ്രങ്ങൾ (റീജിയണൽ കമ്മാൻഡുകൾ) ആണ് നാവിക സേനക്കുള്ളത്.
യുദ്ധക്കപ്പലുകൾ
ഐ.എൻ.എസ്. വിരാട് – ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലാണ് ഐ.എൻ.എസ്. വിരാട്.
ഐ.എൻ.എസ്. ഡെൽഹി- ഇന്ത്യയൂടെ പ്രമുഖ യുദ്ധക്കപ്പലുകളിൽ ഒന്നാണിത്. ഐ.എൻ.എസ്. മുംബൈ, ഐ.എൻ.എസ്. മൈസൂർ എന്നിവ ഇതേ ഗണത്തിൽ പെടുന്ന മറ്റു കപ്പലുകളാണ്.
ഐ.എൻ.എസ്. രാജ്പൂത്ത്- 1980ൽ കമ്മീഷൻ ചെയ്ത യുദ്ധക്കപ്പലാണിത്. ഐ.എൻ.എസ്. രൺവീർ, ഐ.എൻ.എസ്. രഞ്ജിത്, ഐ.എൻ.എസ്. രൺവിജയ് എന്നിവയാണ് ഇതേ ഗണത്തിൽ പെട്ട മറ്റു കപ്പലുകൾ.
ഐ.എൻ.എസ്. ഗോദാവരി- ഇടത്തരം യുദ്ധക്കപ്പലാണിത് (Frigate). *ഐ.എൻ.എസ്. ഗംഗ, *ഐ.എൻ.എസ്. ഗോമതി എന്നിവയാണ് സമാനമായ മറ്റു കപ്പലുകൾ
ഐ.എൻ.എസ്.ജലാശ്വ- 2004 സുനാമിക്കുശേഷം ഇന്ത്യൻ നേവി അമേരിക്കൻ നേവിയൊട് വങ്ങിയതാണ് ഇത്.
ചുമതലകളും കടമകളും
ഇന്ത്യൻ സമുദ്രതിരങ്ങളുടെയും അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന നിരവധി ഇന്ത്യൻ ദ്വീപുകളുടെയും പ്രതിരോധം, നമ്മുടെ സമുദ്രാതിർത്തിയിൽ കൂടി സഞ്ചരിക്കുന്ന ചരക്കുകപ്പലുകൾക്കു വേണ്ട സഹായമെത്തിക്കൽ, സുരക്ഷിതമായ കപ്പൽ ഗതാഗതത്തിന് വേണ്ടിയുള്ള കപ്പൽച്ചാലുകളുടെ ചാർട്ടുണ്ടാക്കൽ, ചാലുകൾ തെറ്റി യാത്രയിൽ മണൽത്തിട്ടയിൽ ഉറയ്ക്കുന്ന കപ്പലുകളുടെ രക്ഷക്കുവേണ്ടിയുള്ള ഏർപ്പാടുണ്ടാക്കൽ, മത്സ്യബന്ധന ബോട്ടുകളുടെയും കപ്പലുകളുടെയും സുരക്ഷിതത്വം തുടങ്ങിയ ചുമതലകൾ ഇന്ത്യൻ നേവി നിർവഹിച്ചുവരുന്നു. കൂടാതെ യുദ്ധസമയത്ത് ഇന്ത്യയുടേയും സുഹൃദ്രാജ്യങ്ങളുടെയും കപ്പലുകളുടെ സുരക്ഷിതമായ ഗതാഗതത്തിന് ഉറപ്പുവരുത്തുകയും അതുവഴി അവശ്യ വസ്തുക്കളുടെ സംഭരണവും വിതരണവും സുഗമമാക്കുകയും ചെയ്യുന്നതിലും ഇന്ത്യൻ നാവികസേന സാരമായ പങ്കു വഹിക്കുന്നുണ്ട്.
വിമാനവാഹിനി കപ്പൽ
സമുദ്രത്തിൽ പൊന്തിക്കിടക്കുന്ന ഒരു വിമാനത്താവളം എന്നു വിശേഷിപ്പിക്കാവുന്നതും നാവിക യുദ്ധോപകരണങ്ങളിൽ അതിശക്തവുമായ വിക്രാന്ത് നേവിക്ക് 1961 ൽ ലഭ്യമായി. ഐ.എൻ.എസ്.ദില്ലിയിൽ സീഹോക്ക് ജെറ്റ് ഫൈറ്റേഴ്‌സ്, നിരീക്ഷണ പ്രവർത്തനങ്ങൾ നടത്താനുപകരിക്കുന്ന ആലീസ് വിമാനങ്ങൾ, സംരക്ഷണ പ്രവർത്തനങ്ങൾ നിറവേറ്റുന്ന അലൂവറ്റ് (Alouette) ഹെലികോപ്റ്ററുകൾ എന്നിവയും ഉണ്ട്.
അന്തർവാഹിനികൾ
1968 ൽ സോവിയറ്റ് യൂണിയനിൽ നിന്നും ഇന്ത്യൻ നേവി ഒരു മുങ്ങികപ്പൽ സമ്പാദിച്ചു; തുടർന്നു ചുരുങ്ങിയ കാലംകൊണ്ട് മറ്റു മൂന്നു മുങ്ങികപ്പലുകൾ കൂടി ലഭ്യമായി. മിസൈൽ യുഗം ഓസാ വിഭാഗത്തിൽപെട്ട കുറെ മിസൈൽ ബോട്ടുകൾ നേടി ഇന്ത്യൻ നേവി മിസൈൽ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസർമാർ
ചീഫ് ഒഫ് പെഴ്‌സനേൽ വൈസ് അഡ്മിറൽ
ചീഫ് ഒഫ് മെറ്റീരിയൽ വൈസ് അഡ്മിറൽ
ചീഫ് ഒഫ് ലോജിസ്റ്റിക്‌സ് റിയർ അഡ്മിറൽ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here