Advertisement

വൈദ്യുത ബോർഡ് ലോക നിലവാരത്തിലേക്കുയർത്തുമെന്ന് മന്ത്രി

October 3, 2016
Google News 1 minute Read
kadakampalli surendran

വൈദ്യുത ബോർഡിന്റെ പ്രവർത്തനങ്ങളെ ലോക നിലവാരത്തിലേക്കുയർത്തുമെന്ന് വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ഗവൺമെന്റിന്റെ അഞ്ചു വർഷക്കാലയളവിനുള്ളിൽ ലോകോത്തര നിലവാരത്തിൽ എല്ലാവർക്കും വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ആദ്യഘട്ടമായി 2017 മാർച്ചോടെ എല്ലാ വീട്ടിലും വൈദ്യുതി എത്തിക്കാനുള്ള പ്രവർത്തനങ്ങൾ സമ്പൂർണ്ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ധനാഭ്യർത്ഥന ചർച്ചകളുടെ ഭാഗമായി നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം.

കേരളത്തിൽ തന്നെ വൈദ്യുതി നിലയങ്ങൾ സ്ഥാപിച്ച് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാനാണ് ഗവൺമെന്റ് മുൻഗണന നൽകുന്നത്. കേന്ദ്ര ഗവൺമെന്റ് നയം മാറ്റം മൂലം മറ്റ് സംസ്ഥാനങ്ങളിലെ പുതിയ കേന്ദ്ര പദ്ധതികളിൽ നിന്ന് വൈദ്യുതി പ്രതീക്ഷിക്കാൻ കഴിയില്ല. അദ്ദേഹം വ്യക്തമാക്കി.

നിയമസഭയിൽ വൈദ്യുതമന്ത്രി നടത്തിയ മറുപടി പ്രസംഗത്തിൽനിന്ന്

ആദ്യ പടിയായി മുടങ്ങി കിടക്കുന്ന പദ്ധതികൾ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 60 മെഗാവാട്ടിന്റെ പള്ളിവാസൽ എക്.സ്റ്റെൻഷൻ, 40 മെഗാവാട്ടിന്റെ തോട്ടിയാർ പദ്ധതി എന്നിവ ഇവയിൽ സാമാന്യം വലിയ പദ്ധതികളാണ്. ഇവയുടെ നിർമ്മാണത്തിലുള്ള തടസ്സങ്ങൾ മറികടന്ന് മൂന്നു മാസത്തിനുള്ളിൽ നിർമ്മാണം പുനരാരംഭിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ രണ്ടു പദ്ധികളും മൂന്നു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

149 മെഗാവാട്ട് ആകെ ശേഷിവരുന്ന 14 ചെറുകിട ജലവൈദ്യുതി പദ്ധതികൾ ഒരു വർഷത്തിനകം നിർമ്മാണം തുടങ്ങാൻ നടപടി ആരംഭിച്ചിട്ടുണ്ട്. പെരുവണ്ണാമൂഴി 6 മെഗാവാട്ട്, പഴശ്ശിസാഗർ 7.5 മെഗാവാട്ട്, ചിന്നാർ 24 മെഗാവാട്ട്, ലാഡ്രം 3.5 മെഗാവാട്ട്, അപ്പർ ചെങ്കുളം 24 മെഗാവാട്ട്, ഓലിക്കൽ 5 മെഗാവാട്ട്, പൂവാരം തോട് 3 മെഗാവാട്ട്, മർമ്മല7 മെഗാവാട്ട്, ചെമ്പുക്കടവ് III7.5 മെഗാവാട്ട്, മാങ്കുളം 40 മെഗാവാട്ട്, പീച്ചാട് 3 മെഗാവാട്ട്, വെസ്റ്റേൺ കല്ലാർ 5 മെഗാവാട്ട്, മരിപ്പുഴ 6 മെഗാവാട്ട്, വാലന്തോട് 7.5 മെഗാവാട്ട് എന്നിവയാണത്.

ഭൂതത്താൻകെട്ട് 24 മെഗാവാട്ട്, പെരുന്തേനരുവി 6 മെഗാവാട്ട്, അപ്പർകല്ലാർ 2 മെഗാവാട്ട്, പെരിങ്ങൽക്കുത്ത് 24 മെഗാവാട്ട്, കക്കയം 3 മെഗാവാട്ട് എന്നീ നിർമ്മാണം ആരംഭിച്ച പദ്ധതികൾ സമയ ബന്ധിതമായി ഈ ഗവൺമെന്റിന്റെ കാലയളവിൽ പൂർത്തിയാക്കും. ഈ പദ്ധതികൾ വഴി 59 മെഗാവാട്ട് ശേഷി കൂട്ടിച്ചേർ!ക്കും. ഈ നിലയ്ക്ക് 300 മെഗാവാട്ടിലധികം ജലവൈദ്യുതി ശേഷി അധികമായി കൂട്ടിച്ചർ!ക്കാനാകും.

പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ വഴിയുള്ള ഉത്പാദനത്തിലും സർക്കാർ മുൻഗണന നൽകുന്നുണ്ട്. 200 മെഗാവാട്ടിന്റെ കാസർകോഡ് സോളാർ പാർക്കിന്റെ ആദ്യഘട്ടമായ 50 മെഗാവാട്ട് ഈ വർ!ഷം തന്നെ പൂർ!ത്തീകരിക്കും. 200 മെഗാവാട്ടിന്റെ മറ്റൊരു സോളാർ പാർക്ക് സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.

കൂടാതെ 200 മെഗാവാട്ട് സോളാർ വൈദ്യുതി വാങ്ങുന്നതിനുള്ള ടെണ്ടർ നടപടി ഉടൻ ആരംഭിക്കും. വികേന്ദ്രീകൃത സോളാർ പദ്ധതികൾ സ്ഥാപിക്കാൻ ഒഴിഞ്ഞുകിടക്കുന്ന കെ.എസ്.ഇ.ബി. യുടെയും മറ്റും സ്ഥലം ഉപയോഗിച്ച് മറ്റൊരു 100 മെഗാവാട്ട് കൂടി ഉത്പാദിപ്പിക്കാനും പദ്ധതിയുണ്ട്.

പാലക്കാട്, ഇടുക്കി ജില്ലകളിലായി കാറ്റിൽ നിന്നും 100 മെഗാവാട്ട് കൂട്ടിച്ചേർ!!ക്കുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി ലഭ്യത വർദ്ധിപ്പിക്കുന്നതിനോടൊപ്പം പ്രസരണ ലൈനുകളും സബ് സ്റ്റേഷനുകളും കൂട്ടിച്ചേർത്താൽ മാത്രമെ എല്ലായിടത്തും തടസ്സം കൂടാതെ വൈദ്യുതി എത്തിക്കാൻ കഴിയൂ. 220 കെവി 2, 110 കെ.വി 7, 66 കെ.വി. 2, 33 കെ.വി.10 എന്നിങ്ങനെ 21 സബ്.സ്റ്റേഷനുകൾ 2017 മാർച്ചിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നു.

ഉയർ!ന്ന വോൾ!ട്ടതയിലുള്ള (400 കെ.വി, 220 കെ.വി) സബ്‌സ്റ്റേഷനുകളുടെ അപര്യാപ്തതമൂലം കടുത്ത വോൾട്ടേജ് ക്ഷാമവും വൈദ്യുതി തടസ്സങ്ങളും അനുഭവപ്പെടുന്നുണ്ട്. പുതിയ പ്രസരണ ലൈനുകൾ വലിക്കാൻ എതിർപ്പും നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിലവിലുള്ള പ്രസരണ ലൈനുകൾ ഉയർന്ന വോൾട്ടതയിലേക്ക് ഉയർ!ത്തുന്നതടക്കമുള്ള ബൃഹത്തായ ട്രാൻസ്ഗ്രിഡ് -2 എന്ന പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ഒട്ടാകെ 10000 കോടി രൂപ മുതൽ മുടക്ക് ആവശ്യമുള്ള ഈ പദ്ധതിയ്ക്ക് ഗകഎആസഹായവും ലഭ്യമാക്കുന്നുണ്ട്. 5 വർഷംകൊണ്ട് പുതുതായി അഞ്ച് 400 കെ.വി. സബ്.സ്റ്റേഷനുകളും, ഇരുപത്തി നാല് 220 കെ.വി. സബ്.സ്റ്റേഷനുകളും കൂടി നിർമ്മിക്കാൻ ലക്ഷ്യമിടുന്നു.

എല്ലാ മുൻസിപ്പൽ കോർപ്പറേഷൻ മേഖലകളിലും റിങ്ങ് മെയിൻ സിസ്റ്റം യാഥാർത്ഥ്യമാക്കി ഒന്നിലധികം സബ്.സ്റ്റേഷനുകളും, ഫീഡറുകളും വഴി ഓരോ പ്രദേശത്തും ഒന്നിലധികം കേന്ദ്രങ്ങളിൽ നിന്നും വൈദ്യുതി ലഭ്യത ഉറപ്പ് വരുത്തും. വൈദ്യുതി തകരാർ മൂലം വ്യാപകമായി വൈദ്യുതി തടസ്സം ഉണ്ടാവുന്നത് ഇതുവഴി ഒഴിവാകും. ഇതോടൊപ്പം യു.ജി. കേബിൾ, എ.ബി.സി. കണ്ടക്ടർ, കവേർഡ് കണ്ടക്ടർ എന്നിവ ഉപയോഗിച്ച് സിസ്റ്റം ഇംപ്രൂവ്‌മെന്റ് വർക്കുകൾ ആസൂത്രണം ചെയ്തു വൈദ്യുതി തടസ്സങ്ങൾ ഗണ്യമായി കുറയ്ക്കാനാകും. വൈദ്യുതി വിതരണ ശൃംഖല ശക്തിപ്പെടുത്താനും വൈദ്യുതി തടസ്സങ്ങൾ പരമാവധി കുറച്ച് തടസ്സ രഹിതമായി ഉപഭോക്തക്കൾക്ക് വൈദ്യുതി നൽകാനാണ് ബോർഡിന്റെ ശ്രദ്ധ. ഗ്രാമ പ്രദേശങ്ങളിൽ കുറഞ്ഞത് രണ്ട് സബ്‌സ്റ്റേഷനുകളിൽ നിന്നുള്ള ഫീഡറുകൾ ഓരോ പ്രദേശത്തും എത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്.

മുൻ വർ!!ഷങ്ങളെ അപേക്ഷിച്ച് ഈ വർ!ഷത്തെ കാലവർ!ഷത്തിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ട്. അതുകാരണം വൈദ്യുതി ഉത്പാദനത്തിനായി ഈ വർഷം പ്രതിക്ഷിച്ചതിൽ നിന്നും 58 ശതമാനം നീരൊഴുക്ക് മാത്രമെ ഡാമുകളിൽ ഉണ്ടായിട്ടുള്ളൂ. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഏറ്റവും കുറവ് നീരൊഴുക്കാണ് ഈ വർഷം ഡാമുകളിൽ കിട്ടിയത്. എന്നാൽ ഈ കുറവ് വൈദ്യുതി ഉത്പാദനത്തെ ബാധിക്കുമെന്നത് കാരണം, അടുത്ത വേനൽക്കാലത്തെ ഉയർന്ന വൈദ്യുതി ആവശ്യകത നേരിടുന്നതിലേക്കായി 150 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

സമ്പൂർണ വൈദ്യുതീകരണത്തിലൂടെ ലക്ഷ്യം കൈവരിക്കുന്നതിനായി കണ്ക്ഷൻ ലഭിക്കുന്നതിനുളള എല്ലാവിധ തടസ്സങ്ങളും നീക്കുന്നുണ്ട്. 2017 മാർച്ച് മാസത്തോടെ സംസ്ഥാനത്തെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഗവൺ!മെന്റ് മുന്നേറുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും വീട്ടു നമ്പർ ലഭിക്കാത്ത കാരണത്താൽ കണക്ഷൻ ലഭിക്കാത്ത അവസ്ഥക്ക് പരിഹാരമായി 1500 സ്‌ക്വയർഫീറ്റ് വരെയുള്ള വീടുകൾക്ക് ഈ ആവശ്യത്തിനായി താൽക്കാലിക നമ്പർ ഇട്ട് നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഇതിനകം തന്നെ നിർ!ദ്ദേശം നൽകിയിട്ടുണ്ട് എന്ന് മന്ത്രി അറിയിച്ചു.

ഇതുവരെയായി 1.15 ലക്ഷം ഗുണഭോകതാക്കളാണ് ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 85000 ത്തോളം ബി.പി.എൽ. വിഭാഗത്തിൽപ്പെട്ടതാണ്. എസ്.സി. വിഭാഗത്തിൽ 15000ഉം, എസ്.ടി. വിഭാഗത്തിൽ 35000ഉം പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഏകദേശം 60000 ആളുകളുടെ വീടുകൾ ഇനിയും വയറിംഗ് നടത്തിയിട്ടില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. വീടുകളുടെ വയറിംഗ് പട്ടികജാതിപട്ടികവർഗ്ഗ വകുപ്പ് ഫണ്ട്, പഞ്ചായത്ത് ഫണ്ട് കൂടാതെ, സന്നദ്ധ സംഘടനകൾ സർ!ക്കാരിതര സംഘടനകൾ തുടങ്ങിയവ വഴി നടപ്പാക്കാവുന്നതാണ്.

സമ്പൂർണ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് ലൈൻ നിർ!മ്മാണം, ട്രാൻസ്‌ഫോർമർ സ്ഥാപിക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾക്ക് ഏകദേശം 160 കോടി രൂപ ചെലവ് വരുമെന്നാണ് ഇപ്പോൾ കണക്കാക്കിയിട്ടുള്ളത്. ഇതിനായി ഓരോ നിയോജക മണ്ഢലത്തിലും ആവശ്യമായ തുകയുടെ അമ്പത് ശതമാനം വരെ, പരമാവധി ഒരു കോടി രൂപ കെ.എസ്.ഇ.ബി. യുടെ ഫണ്ടിൽ നിന്നും ചെലവഴിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബാക്കി ആവശ്യമായ തുക എം.എൽ.എ.മാരുടെയും, എം.പി മാരുടെയും വിവിധ ഫണ്ടുകളിൽ നിന്നും പഞ്ചായത്ത് പ്ലാൻ ഫണ്ട് തുടങ്ങിയയിൽ നിന്ന് ലഭ്യമാക്കുന്നതാണ്.

വനം വകുപ്പ് അധികൃതരുടെയും മറ്റും തടസ്സം കാരണം ലൈൻനിർ!മ്മാണത്തിന് ബുദ്ധിമുട്ടുള്ള വിദൂര പ്രദേശ കോളനികളിൽ വികേന്ദ്രീകൃത വിതരണ ശൃംഖല വഴിയും മൈക്രോ ഗ്രിഡ് സ്ഥാപിച്ചും വൈദ്യുതി എത്തിക്കുന്നതാണ്.

നിലവിൽ വൈദ്യുതി കണക്ഷനുകൾ നൽകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ഇലക്ടിസിറ്റി റെഗുലേറ്ററി കമ്മീഷൻ തയ്യാറാക്കിയ സപ്ലൈ കോഡ് 2014 അനുസരിച്ചാണ് നൽകുന്നത്. എന്നാൽ ഉപഭോക്താക്കൾക്ക് എളുപ്പമായ രീതിയിൽ സർവീസ് കണക്ഷൻ ലഭിക്കുന്നതിനായി സപ്ലൈ കോഡ് വ്യവസ്ഥകളിൽ താഴെ പറയുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുവാൻ കമ്മീഷനോട് സർ!ക്കാർ നയപരമായ നിർദ്ദേശം നൽകിയിട്ടുണ്ട്.

വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുളള നടപടിക്രമങ്ങൾ ലളിത വത്ക്കരിക്കുന്നതിന്റെ ഭാഗമായി അപേക്ഷ ഒരു പേജാക്കി ചുരുക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം കണക്ഷൻ ലഭിക്കുന്നതിനായി തിരിച്ചറിയൽ രേഖയും, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും മാത്രം ഹാജരാക്കിയാൽ മതിയാകുമെന്നും 100 സ്‌ക്വയർ ഫീറ്റിൽ താഴെ താമസത്തിനുള്ള വീടുകൾക്ക് ഉടമസ്ഥാവകാശ രേഖയില്ലാതെയും കണക്ഷൻ ലഭിക്കത്തക്ക തരത്തിലും സപ്ലേ കോഡിൽ മാറ്റം വരുത്തണമെന്ന് കമ്മീഷനോട് പറഞ്ഞിട്ടുണ്ട്. (നിലവിൽ വിവിധതരം കണക്ഷനുകൾക്കായി ഏഴോളം രേഖകൾ സമർപ്പിക്കേണ്ടതുണ്ട്.) റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഈ നിർ!ദ്ദേശങ്ങൾ നടപ്പാക്കുന്നതാണ്.

പോസ്റ്റ് ആവശ്യമില്ലാത്ത, സർവീസ് കണക്ഷനുകൾ 48 മണിക്കൂറിനകവും, സപ്പോർട്ട് പോസ്റ്റ് മാത്രം ആവശ്യമുള്ളവ 7 ദിവസത്തിനകവും, ലൈൻ നിർമ്മിച്ച് കണക്ഷൻ നൽകേണ്ടവ 15 ദിവസത്തിനകവും ലഭിക്കത്തക്ക തരത്തിൽ നടപടികൾ ത്വരിതപ്പെടുത്തും.

ഇപ്പോൾ നടപ്പിലാക്കിയ എൽ.ഇ.ഡി. ബൾബ് വിതരണത്തിലെ അപാകതകൾ പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതാണ്. ഇതിന്റെ ഭാഗമായി ഒരു കോടി എൽ.ഇ.ഡി. ബൾബുകൾ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചു. ഇത് കൂടാതെ സംസ്ഥാനത്തെ വീടുകളിലെയും തെരുവുകളിലെയും എല്ലാ സാധാരണ ബൾബുകളും സി.എഫ്.എല്ലുകളും മാറ്റി എൽ.ഇ.ഡി ബൾബുകൾ ആക്കുന്ന ഒരു പദ്ധതി ഗകഎആ യുടെ സഹായത്തോടെ നടപ്പിലാക്കും. ഈ പദ്ധതിയിലൂടെ 3.50 കോടി എൽ.ഇ.ഡി. ബൾബുകൾ വിതരണം ചെയ്യുന്നതിനായി 250 കോടി രൂയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here