തൃശ്ശൂരിൽ കടയിൽ ഉടമയും മധ്യവയസ്‌കയും മരിച്ച നിലയിൽ

തൃശ്ശൂരിൽ കടയ്ക്കുള്ളിൽ ഉടമയെയും മധ്യവയസ്‌കയായ സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തി. കണിമംഗലം സ്വദേശികളായ സലീഷ് (32), ബിന്ദു (40) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ചെമ്പോട്ടിൽ തുന്നൽ മെഷീനും തുന്നൽ വസ്തുക്കളും വിൽക്കുന്ന മെഷീൻ ഹൗസ് എന്ന സ്ഥാപനത്തിലാണ് മൃദദേഹങ്ങൾ കണ്ടെത്തിയത്.

രാവിലെ ജീവനക്കാർ എത്തി കടതുറന്നപ്പോഴാണ് സംഭവം കണ്ടത്. സനീഷ് കടയുടമയും ബിന്ദു സ്ഥിരമായി കടയിൽ സാധനം വാങ്ങാൻ വരാറുള്ള ആളുമാണെന്ന് ജീവനക്കാർ പറഞ്ഞു.

Thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top