ആറ്റിങ്ങൽ മുൻസിപ്പൽ ഓഫിസിന് മുന്നിൽ അപകടം ; ഒരാൾ മരിച്ചു

ആറ്റിങ്ങൽ മുൻസിപ്പൽ ഓഫിസിന് മുന്നിൽ കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് അധ്യാപിക മരിച്ചു. ദേശീയപാതയിൽ ആറ്റിങ്ങൽ നഗരസഭയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12:45 ഓടെ സംഭവം. അയിലം അനന്തപുരിയിൽ ശിവദാസന്റെ ഭാര്യ ഓമന (65) ആണ് മരിച്ചത്.

അയിലം ഗവ: എച്ച്.എസിലെ മുൻ അധ്യാപികയായിരുന്നു. പെൻഷൻ സംബന്ധമായകാര്യവുമായി ബന്ധപ്പെട്ട് ട്രഷറയിൽ എത്തി മടങ്ങി റോഡ് മുറിച്ചുകടക്കവേ കൊല്ലം ഭാഗത്ത് നിന്ന് ആറ്റിങ്ങലിലേയ്ക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.

മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ: നൈസി, നൈൽ, നൈസിലി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top