തമിഴ്നാടിന്റെ തലയാകാന്‍ തല

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോനിലയിലും അത് സംബന്ധിച്ച വിവരങ്ങളിലും അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ തമിഴ്നാട് നിന്ന് ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത. ജയലളിതയുടെ പിന്‍ഗാമിയായി അജിത്ത് എത്തുന്നു എന്നതാണ് ആ വാര്‍ത്ത.
അസുഖം മാറി തിരിച്ചെത്തിയാല്‍ തന്നെ ജയലളിതയ്ക്ക് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ കഴിയില്ല എന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് ഇപ്പോള്‍ അജിത്തിന്റെ രാഷ്ട്രീയ പ്രവേശനവും ചര്‍ച്ചയാകുന്നത്.
ഇത് വാര്‍ത്തയാക്കി തമിഴ്നാട്ടില്‍ ചില പത്രങ്ങളും പുറത്തിറങ്ങി. അജിത്തുമായി അടുത്ത ബന്ധമാണ് ജയലളിതയ്ക്കുളളത്. തമിഴ് രാഷ്ട്രീയവും സിനിമയും തമ്മിലുളള ബന്ധം കണക്കിലെടുത്ത് സിനിമാ മേഖലയില്‍ നിന്നുളള വ്യക്തി തന്നെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് എത്തണമെന്ന് പാര്‍ട്ടിക്കുളളില്‍ അഭിപ്രായമുയര്‍ന്നുകഴിഞ്ഞെങ്കിലും അണികള്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here