ഗൂഗിള്‍ ഫോണുകള്‍ എത്തി

പിക്സൽ സ്മാർട്ട് ഫോണുകളുമായി ഗൂഗിൾ എത്തി. സാൻഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിൽ ഗൂഗിൾ പിക്സൽ, പിക്സൽ എക്സ്എൽ എന്നീ ഫോണുകളാണ് ഗൂഗിൾ അവതരിപ്പിച്ചത്. ഇറങ്ങും മുമ്പ് തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട സ്മാര്‍ട് ഫോണുകളാണിത്.

ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ ന്യൂഗയിലാണ് ഫോൺ പുറത്തിറങ്ങിയിരിക്കുന്നത്. ഗൂഗിൾ അസിറ്റന്റ് ഏറ്റവും പരിഷ്കരിച്ചാണ് പിക്സൽ ഫോണിൽ സജീകരിച്ചിരിക്കുന്നത്. വീഡിയോ കാണാൻ അതിന്റെ ടൈറ്റിലോടു കൂടി ഗൂഗിൾ അസിസ്റ്റന്റിനോടു പറഞ്ഞാൽ മതി, വീഡിയോ മാന്വലായി തുറക്കാതെ തന്നെ പ്ലേ ചെയ്യും. ബ്ലാക്ക്, സിൽവർ, ബ്ലൂ എന്നീ നിറങ്ങളിലായാണ് ഫോണിന്റെ വരവ്.

പിക്‌സല്‍ ഫോണില്‍ അഞ്ച് ഇഞ്ച് എഫ്.എച്ച്.ഡി അമോള്‍ സ്‌ക്രീനാണുള്ളത്. പിക്‌സല്‍ എക്‌സ് എല്‍ ഫോണിന്റെ സ്‌ക്രീന്‍ വലിപ്പം 5.5 ഇഞ്ചാണ്. ഗൊറില്ല ഗ്ലാസ് 4ഡിസ്‌പേയാണ് രണ്ട് ഫോണിലും. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഏഴ് മണിക്കൂര്‍ ബാറ്ററി ലൈഫ് ഈ ഫോണില്‍ കിട്ടുമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഫോണിന്റെ വില ഇന്ത്യയിൽ 57,000 രൂപയിലാണ് തുടങ്ങുന്നത്. ഒക്ടോബർ 13 നു ശേഷം ഇന്ത്യയിൽ പ്രീ ബുക്കിംഗ് ആരംഭിക്കും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top