ഫ്‌ളവേഴ്‌സ് ചരിത്രമെഴുതുന്നു; സ്വപ്‌നഗ്രാമം യാഥാർത്ഥ്യത്തിലേക്ക്!!

ഫ്‌ളവേഴ്‌സിന്റെ മ്യൂസിക് റിയാലിറ്റി ഷോ ഇന്ത്യൻ മ്യൂസിക് ലീഗ് വിജയികളായ ഇടുക്കി ജില്ലയ്ക്കായി സ്വപ്‌നഗ്രാമം ഭവനപദ്ധതി ഇന്ന് യാഥാർഥ്യമാവും. പൈനാവ് താന്നിക്കണ്ടം നിരപ്പിലാണ് നിർധനർക്കായ് 20 വീടുകൾ ഉയർന്നത് .
എസ്.ഡി.ഷിബുലാലും കുമാരി ഷിബുലാലും നേതൃത്വം വഹിക്കുന്ന എസ്.ഡി.ഫൗണ്ടേഷനാണ് പദ്ധതി യാഥാർഥ്യമാക്കാൻ ഫ്‌ളവേഴ്‌സിന് സാമ്പത്തിക കരുത്തായത്. വീടുകൾക്ക് പുറമേ ലൈബ്രറി,കളിസ്ഥലം,കമ്മ്യൂണിറ്റി ടെലിവിഷൻ സെന്റർ തുടങ്ങി നിരവധി സൗകര്യങ്ങളോട് കൂടിയാണ് സ്വപ്‌നഗ്രാമം വിഭാവനം ചെയ്തിരിക്കുന്നത്.
സർക്കാർ ഉത്തരവ് പ്രകാരം അന്നത്തെ ജില്ലാ കളക്ടർ വി.രതീഷിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് താന്നിക്കണ്ടത്ത് സ്ഥലം കണ്ടെത്തിയത്.
ആർക്കിടെക്ട് ശങ്കറാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നിൽകിയത്.
കേരളത്തിലെ 14 ജില്ലകൾ മാറ്റുരച്ച ഇന്ത്യൻ മ്യൂസിക് ലീഗിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഇടുക്കി വിജയകിരീടം ചൂടിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here