ആ വേദിയില്‍ ജയിച്ചത് സംഗീതവും നന്മയും

ഐഎംഎല്‍ വേദിയില്‍ യഥാര്‍ത്ഥത്തില്‍ ജയിച്ചത് സംഗീതവും നന്മയുമാണെന്ന് ഇന്ത്യന്‍ മ്യൂസിക്ക് ലീഗില്‍ ആലപ്പുഴയെ പ്രതിനിധീകരിച്ച സംഗീതസംവിധായകന്‍ മനുരമേശന്‍.
ഇത്രയും വ്യാപ്തിയേറിയ ഉദ്യമത്തിനാണ് ഞങ്ങളിലൂടെ ഫ്ളവേഴ്സ് നേതൃത്വം നല്‍കിയെന്ന് ഈ പദ്ധതി പൂര്‍ത്തിയായ ഈ ഘട്ടത്തില്‍ സന്തോഷപൂര്‍വ്വം തിരിച്ചറിയുകയാണ്. പതിനാല് ജില്ലയിലൂടെ പതിനാല് ടീം ക്യാപ്റ്റന്മാരും മത്സരിച്ചും. അവരുടെ നേതൃത്വത്തില്‍ ഒരുപാട് നല്ല കലാകാരന്മാരും വേദിയില്‍ മാറ്റുരച്ചു. എന്നാല്‍ ആ വേദിയില്‍ സത്യത്തില്‍ ജയിച്ചത് സംഗീതവും നന്മയുമാണ്.
ഫ്ളവേഴ്സിലെ മ്യൂസിക്ക് റിയാലിറ്റി ഷോയായ ഐഎംഎലില്‍ വിജയികളായ ഇടുക്കി ജില്ലയ്ക്ക് ഫ്ളവേഴ്സും, എസ്ഡി ഫൗണ്ടേഷനും സംയുക്തമായി നിര്‍മ്മിച്ച് നല്‍കിയ 20 വീടുകളുടെ താക്കോല്‍ ദാന ചടങ്ങ് ഇന്ന് നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here