ഐഎസ് ബന്ധം; പീസ് സ്‌കൂളിനെതിരെ കേസ്

peace

ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന കൊച്ചി ഇന്റർനാഷണൽ സ്‌കൂളിനെതിരെ പോലീസ് കേസ്. പാലാരിവട്ടം പോലീസാണ് സ്‌കൂളിനെതിരെ കേസെടുത്തിരിക്കുന്നത്.

മതേതര സ്വഭാവമില്ലാത്ത സിലബസ് ആണ് പഠിപ്പിക്കുന്നതെന്ന് സ്‌കൂളിന് സർക്കാരിന്റെ അംഗീകാരമില്ലെന്നും ജില്ലാ വിഗ്യാഭ്യാസ ഓഫീസർ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് കേസ്.

21 മലയാളികളെ കാണാതയതോടെ ഇവർക്ക് ഐഎസ് ബന്ധമുണ്ടെന്ന സംശയവും ഉയർന്നിരുന്നു. തുടർന്ന് അന്വേഷണം പീസ് ഇന്റർനാഷണൽ സ്‌കൂളിലേക്കു വ്യാപിപ്പിച്ചിരുന്നു.

ഐഎസിൽ ചേർന്നെന്ന് സംശയമുള്ള തമ്മനം സ്വദേശി മെറിൻ ഈ സ്‌കൂളിലെ അധ്യാപികയായിരുന്നു. മതസ്പർദ്ധ വളർത്തുന്ന സിലബസാണ് സ്‌കൂളിൽ പഠിപ്പിക്കുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ പ്രിൻസിപ്പാൾ, ട്രസ്റ്റ് അംഗങ്ങൾ, അഡ്മിനിസ്റ്റേറ്റർ എന്നിവർക്കെതിരെ കേസെടുത്തതായി പാലാരിവട്ടം എസ്‌ഐ അറിയിച്ചു. എറണാകുളം സിജെഎം കോടതിയിൽ ഇവർക്കെതിരെ എഫ്‌ ഐ ആർ സമർപ്പിച്ചിട്ടുണ്ട്. സ്‌കൂളിന്റെ പ്രവർത്തനത്തെ കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top