തമിഴ്‌നാട്ടിൽ നേതൃമാറ്റത്തിന് സാധ്യത

paneerselvam

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന സാഹചര്യത്തിൽ ഗവർണർ മുൻ മുഖ്യമന്ത്രി പനീർ ശെൽവവുമായി കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറിയ്ക്കും മന്ത്രി ഇ പഴനി സ്വാമിയ്ക്കുമൊപ്പമാണ് അദ്ദേഹം ഗവർണറെ കണ്ടത്.

ജയലളിതയ്ക്ക് ആശുപത്രിയിൽ കൂടുതൽ കാലം കഴിയേണ്ടിവരുമെന്ന് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയ സാഹചര്യത്തിലാണ് ഗവർണറുടെ കൂടിക്കാഴ്ച.

ജയലളിത ആരോഗ്യവതിയായി തിരിച്ചെത്തുന്നതുവരെ മറ്റാരെയെങ്കിലും താൽക്കാലികമായി ചുമതല ഏൽപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

പഴനി സ്വാമിയോ പനീർ ശെൽവമോ ആയിരിക്കും മുഖ്യമന്ത്രി എന്നാണ് സൂചന. മുൻ മുഖ്യമന്ത്രി പനീർ ശെൽവത്തിനാണ് സാധ്യത കൂടുതൽ.

Jayalathitha, Tamilnadu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top