അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണവ ചോർച്ച

delhi-airport

ഡൽഹി, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണവ ചോർച്ച. ഒരു കാർഗോയിൽനിന്ന് ആണവ വികിരണങ്ങൾ ചോരുന്നതായാണ് റിപ്പോർട്ട്. ടി ത്രീ കാർഗോ ടെർമിനലിൽനിന്ന് അഗ്നിശമന സേനയ്ക്ക് ഫോൺകോൾ ലഭിച്ചതായാണ് റിപ്പോർട്ട്.

എയർ ഫ്രാൻസ് വിമാനത്തിൽ കൊണ്ടുപോകുകയായിരുന്ന വൈദ്യോപകരണത്തിലാണ് ചോർച്ചയെന്ന് സംശയിക്കുന്നു. തുടർന്ന് കാർഗോ സമുച്ചയം ഒഴിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി വിമാനത്താവളത്തിലേക്ക് പുറ്പപെട്ടു.

radio active leak at Delhi international airport.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top