ഫുട്ട്‌ബോൾ ചരിത്രത്തിൽ ആദ്യമായി ഗ്രീൻ കാർഡ്

മഞ്ഞ കാർഡും, ചുവപ്പ് കാർഡും നാം പലതവണ ഫുട്‌ബോൾ കളിക്കിടെ കണ്ടിട്ടുണ്ട്. മഞ്ഞ കാർഡ് താക്കീത് നൽകാനും, ചുവപ്പ് കാർഡ് പുറത്താക്കാനും ആണ് റെഫറിമാർ ഉപയോഗിക്കുന്നത്. എന്നാൽ എന്താണ് ഈ ഗ്രീൻ കാർഡ്??
ഇറ്റലിയിൽ നടന്ന സെകണ്ട് ഡിവിഷൻ സീരീസ് ബി കളിയിലാണ് റെഫറി മാർക്കോ മൈനാർഡി ഫുട്ട്‌ബോൾ ചരിത്രത്തിൽ ആദ്യമായി ഗ്രീൻ കാർഡ് കാണിക്കുന്നത്. ‘ഫെയർ പ്ലേ’ അഥവാ ഫൗളുകളൊന്നും ഇല്ലാതെ നല്ല രീതിയിൽ കളിക്കുന്ന താരങ്ങൾക്കാണ് ഗ്രീൻ കാർഡ് ലഭിക്കുന്നത്.
History—the first green card was awarded in Serie B last week ▶ https://t.co/1VGB20mJSO pic.twitter.com/8d3DGTa8X6
— Bleacher Report UK (@br_uk) October 10, 2016
ടൈറ്റ് ആംഗിളിൽ നിന്നുള്ള ഷോട്ടിന് ശേഷം ഒരു കോർണർ അനുവധിച്ചിരുന്നു എതിർ ടീമായ വിർട്ടസ് എന്റല്ലയ്ക്ക്. അതൊരു കോർണറാണെന്ന് റെഫറി പറഞ്ഞപ്പോൾ വിസെൻസയുടെ അറ്റാക്കർ ക്രിസ്‌റ്റെൻ ഗലാനോയോട് ഉറപ്പുവരുത്താൻ പറയുകയായിരുന്നു. ഗലാനോയാകട്ടെ അതൊരു ക്ലീൻ ഹിറ്റാണെന്ന് പറഞ്ഞു.
ഏറ്റവും കൂടുതൽ ഗ്രീൻ കാർഡ് കിട്ടിയ കളിക്കാരനെ സീസണിന്റെ അവസാനം അവാർഡ് നൽകി ആദരിക്കും.
green card, football
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here