ആയിരക്കണക്കിന് കുരുന്നുകളില്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ചു

ഇന്ന് വിജയദശമി, അറിവിന്റെ ആദ്യാക്ഷരം നുകര്‍ന്ന് കുരുന്നുകള്‍ വിദ്യാരംഭം കുറിച്ചു. സംസ്ഥാനത്തെ സരസ്വതീ ക്ഷേത്രങ്ങളിലേക്ക് പുലര്‍ച്ചെ മുതല്‍ ഭക്തജനങ്ങളുടെ നീണ്ട നിര നീണ്ടു. ക്ഷേത്രങ്ങള്‍ക്ക് പുറമെ ഗ്രന്ഥശാലകള്‍, സന്നദ്ധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ നടന്നു.
കൊല്ലൂര്‍ മുകാംബിക ക്ഷേത്രം, ചോറ്റാനിക്കര ദേവി ക്ഷേത്രം, ദക്ഷിണ മൂകാംബികയായ കോട്ടയം പനച്ചിക്കാട് ക്ഷേത്രം, തിരൂര്‍ തുഞ്ചന്‍ പറമ്പ് എന്നിവിടങ്ങളിലെല്ലാം ചടങ്ങുകള്‍ നടന്നു. സാമൂഹിക സാസ്കാരിക രംഗത്തെ പ്രമുഖരും കുരുന്നുകളെ എഴുത്തിനിരുത്തി
ചിത്രങ്ങള്‍ കാണാം

തോന്നയ്ക്കല്‍ ആശാന് സ്മാരകത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നു..

ശിവഗിരിയില്‍ നടന്ന വിദ്യാരംഭ ചടങ്ങ്

വിഎസ് അച്യുതാനന്ദന് കുരുന്നിന് ആദ്യാക്ഷരം കുറിക്കുന്നു