ജയലളിതയുടെ ഒപ്പ് സംശയം ആണെന്ന് കരുണാനിധി ; പനീർ ശെൽവം ഫൗൾ കളിക്കുന്നു ?

ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത തന്റെ വകുപ്പുകളുടെ ചുമതല ധനമന്ത്രി ഒ. പനീര്‍ശെല്‍വത്തിന് നല്‍കിയതില്‍ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്.

പനീർശെൽവത്തിന്റെ നീക്കങ്ങളെ കുറിച്ച് സ്വന്തം പാർട്ടിയിൽ പോലും എതിർപ്പ് രൂക്ഷം.

വകുപ്പു കൈമാറ്റത്തിനുള്ള ഫയല്‍ ജയലളിത നേരിട്ട് ഒപ്പുവെക്കുകയായിരുന്നോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടെന്നും ഇതിൽ ഗവർണർ ഒരു വ്യക്തത വരുത്തണമെന്നും മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെയുടെ നേതാവ് കരുണാനിധി പറഞ്ഞു.

jayalalitha , karunanidhi , paneerselvam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top