എയ്ഡ്‌സ്- ദാരിദ്ര്യം – ആയുധമില്ല; ഐ.എസ്.അന്ത്യത്തിലേക്ക്

ഐ.എസ്.ഐ.എസ്. അതിന്റെ അന്ത്യഘട്ടത്തിലേക്ക്. ഐ.എസ്. എന്ന പേരിൽ ലോകത്തെ നിരവധി രാജ്ജ്യങ്ങളിൽ മുളച്ചു പൊന്തുന്ന ചില കലാപകാരികൾ ഒഴിച്ചാൽ സിറിയ , ഫ്രാൻസ് , ഇറാക്ക് തുടങ്ങിയ കേന്ദ്രങ്ങളിലെ ഐ.എസ്. ശക്തി ക്ഷയിച്ച ആൾക്കൂട്ടങ്ങളായി മാറുന്നതായാണ് റിപ്പോർട്ട്. കയ്യടക്കി വച്ചിരുന്ന പല പ്രധാന പട്ടണങ്ങളും പ്രദേശങ്ങളും അവർക്കു കൈ വിട്ടു.
ആയുധവും പണവും ഇല്ല
തോക്കിൻമുനയിൽ ജനത്തെ ഭയപ്പെടുത്തിയാണ് ഐ.എസ്. ചില പ്രദേശങ്ങളെ കീഴടക്കി നിർത്തിയിരുന്നത്. അവിടത്തെ കുട്ടികളെ ബന്ദികളാക്കിയിരുന്നതിനാൽ അമേരിക്ക തങ്ങളുടെ ആക്രമണങ്ങൾ കുറയ്ക്കുകയും ചെയ്തിരുന്നു. സിറിയ ആയിരുന്നു ഐ.എസ്സിന് സ്വാധീനം ഉറപ്പിക്കാൻ കഴിഞ്ഞിരുന്ന പ്രധാന കേന്ദ്രം. തുർക്കിയിൽ നിന്നും റോഡ് മാർഗ്ഗം ആയിരുന്നു ഐ.എസ്. ആയുധം എത്തിച്ചിരുന്നത്. തുർക്കിയിലെ സായുധരായ ചെറുപ്പക്കാർ ചെറുത്തു നിൽക്കാൻ ആരംഭിച്ചതോടെ അമേരിക്ക അവരെ സഹായിക്കുകയും സിറിയയിലേക്കുള്ള എല്ലാ റോഡുകളും അടയ്ക്കുകയും ചെയ്തു.
ആയുധം എത്താതായതോടെ ഒറ്റപ്പെട്ട ഐ.എസ്. കേന്ദ്രങ്ങളിലേക്ക് അമേരിക്ക ഡ്രോൺ ആക്രമങ്ങൾ നടത്തി. അമേരിക്കൻ ആക്രമണങ്ങളിൽ പ്രദേശ വാസികളും കൊല്ലപ്പെടാൻ തുടങ്ങി. അതോടെ ആളുകൾ ഒഴിഞ്ഞു പോയി. ആളുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ ഫ്രഞ്ച് -അമേരിക്കൻ സേനകൾ ആക്രമണങ്ങൾ നടത്തി. കള്ളക്കടത്തിനും ഭക്ഷണത്തിനും ചിലവേറിയതോടെ ഐ.എസ്. സാമ്പത്തികമായി ബുദ്ധിമുട്ടി.
മൊസ്സൂളിലെ ഐ.എസ്.കേന്ദ്രങ്ങളെ ഇറാഖ് ഭരണകൂടം തന്നെ തച്ചു തകർത്തു. സിറിയയിലെ അലെപ്പോ നഗരത്തിന്റെ നിയന്ത്രണം പൂർണമായും ഐ.എസ്സിന് നഷ്ടമായി. തുർക്കിയിലേക്ക് പ്രവേശിക്കാൻ പോലും സാധിക്കുന്നില്ല.
പാകിസ്ഥാൻ ഐ.എസ്സിനെ ചതിച്ചു
ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും ആഗോള കള്ളക്കടത്തു നടത്തി വരുമാനം ഉണ്ടാക്കിയിരുന്ന ഐ.എസ്സിനെ ചതിച്ചത് പാകിസ്ഥാനിലെ തീവ്രവാദം ആണ്. വർദ്ധിച്ചു വരുന്ന പാക് തീവ്രവാദി ഗ്രൂപ്പുകളുടെ പ്രവർത്തനം അന്താരാഷ്‌ട്ര തലത്തിൽ നിരീക്ഷണ വിധേയമായതോടെ അവിടത്തെ ആയുധപ്പുരകളിൽ നിന്നുള്ള തോക്കുകളും തിരയും കടത്താൻ മാർഗ്ഗമില്ലാതായി. സർജിക്കൽ അറ്റാക്ക് എന്ന ഇന്ത്യയുടെ പാകിസ്ഥാൻ ആക്രമണം കൂടി ആയതോടെ ഐ.എസ്. പേടിച്ചു പോയി.
അഫ്ഗാനിസ്ഥാൻ ആണ് മയക്കുമരുന്നുത്പാദനത്തിലെ ലോക നമ്പർ വൺ. ഒസാമ ബിൻ ലാദന്റെ വീഴ്ചയും അമേരിക്കൻ-സഖ്യ സേനയുടെ കടുത്ത നിലപാടുകളും മയക്കുമരുന്ന് വ്യാപാരികളെയും ക്ഷീണിപ്പിച്ചു. ഉത്പാദനം നിലച്ചു. ഇത് കടത്തി വരുമാനം ഉണ്ടാക്കിയിരുന്ന ഐ.എസ്. അതോടെ കടക്കെണിയിലായി. ഐഎസ്. നിലയുറപ്പിച്ച കേന്ദ്രങ്ങളാകെ ഇനി കൊള്ളയടിക്കപ്പെടാൻ ഒന്നുമില്ലാത്ത വിധം ശവപ്പറമ്പുകളായിക്കഴിഞ്ഞിരുന്നു.
ബന്ദികളെ വധിക്കുന്ന വീഡിയോ കാട്ടി വളർന്നവർ
ഒരർത്ഥത്തിൽ വീഡിയോ നടന്മാരാണ് ഐ.എസ്സിൽ ഇപ്പോൾ അവശേഷിക്കുന്നത്. ടൂറിസ്റ്റുകളെയും, ദുർബലരായ സാധാരണക്കാരെയും പിടിച്ചു കെട്ടി തലയറുത്തു വീഡിയോവിൽ ആക്കി ഭീതി സൃഷ്ടിച്ച് അതിൽ ജീവിതം കണ്ടെത്തിയവരാണ് ഐ.എസ്.
പുതിയ ആളുകളില്ല
കേന്ദ്രീകൃത നേതൃത്വം ഇല്ലാതായതും , വിവിധ രാജ്യങ്ങളിൽ ഉള്ള തീവ്രവാദികൾ തമ്മിൽ കമ്മ്യൂണിക്കേഷൻ നഷ്ടമായതും ഐ.എസ്സിന് തിരിച്ചടിയാവുന്നു. പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലനം നൽകുന്നതിനും സംവിധാനം ഇല്ലാതായി. ഇന്ത്യ ഉൾപ്പെടെ ലോക രാജ്യങ്ങളിൽ നടക്കുന്ന റിക്രൂട്ട് ശ്രമങ്ങളെ കണ്ടെത്തി ചെറുക്കാൻ അതാത് സർക്കാരുകൾ ശ്രദ്ധ ചെലുത്താൻ തുടങ്ങിയതോടെ ഐ.എസ്സിന് തിരിച്ചടിയായി. ഇപ്പോൾ കേരളത്തിൽ നടക്കുന്ന അറസ്റ്റുകൾ ഉദാഹരണം.
സങ്കേതങ്ങളിൽ മാറാ രോഗങ്ങൾ
ഐ.എസ്സിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി എത്തുന്നവരിൽ എയ്ഡ്‌സ് രോഗികളും ഉണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും എയ്ഡ്‌സ് രോഗികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. സങ്കേതങ്ങളിൽ നടക്കുന്ന ലൈംഗിക അരാജകത്വങ്ങൾ ഐ.എസ്. തീവ്രവാദികളെ കൂട്ടത്തോടെ രോഗികളാക്കി. പടർന്നു പിടിച്ച മറ്റു മാറാ രോഗങ്ങളിൽ നിന്നും രക്ഷപെടാൻ എയ്ഡ്‌സ് രോഗികൾക്ക് കഴിഞ്ഞില്ല. സിറിയയിലും ഇറാക്കിലും കൂട്ടത്തോടെ ഐ.എസ്.തീവ്രവാദികൾ മരിച്ചു.
ഇത് അന്തിമ യുദ്ധം
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് അമേരിക്കൻ പ്രസിഡന്റ തെരഞ്ഞെടുപ്പ് കഴിയുന്ന നവംബറിനും ഡിസംബറിനും ഇടയ്ക്ക് ആഞ്ഞടിക്കാനാണ് അമേരിക്കൻ സേനയുടെ തീരുമാനം.
അടുത്ത പുതുവർഷം ഐ.എസ്. എന്ന ലോകഭീഷണി ഇല്ലാതെ പുലരുമോ ? പ്രതീക്ഷിക്കാം.
ISIS reportedly preparing for the end of its terrorism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here