സുരേഷ് കുറുപ്പ് പിൻഗാമി ആകും

ഇ.പി. ജയരാജൻ മന്ത്രിസ്ഥാനം രാജി വച്ച പശ്ചാത്തലത്തിൽ സുരേഷ് കുറുപ്പ് പിൻഗാമിയായി പിണറായി മന്ത്രിസഭയിൽ എത്തുമെന്ന് സൂചന. എന്നാൽ വ്യവസായ വകുപ്പ് ലഭ്യമായേക്കില്ല.

നേരത്തെ പിണറായി മന്ത്രിസഭയുടെ ആദ്യ പട്ടികയിൽ സുരേഷ് കുറുപ്പ് ഉൾപ്പെട്ടിരുന്നു. എന്നാൽ പിന്നീട് മന്ത്രി സഭാ പട്ടികയിൽ നിന്നും മാറ്റി സ്പീക്കർ ആയി സാധ്യത കല്പിച്ചിരുന്നു. എന്നാൽ ശ്രീരാമകൃഷ്ണൻ എത്തിയതോടെ അവിടെ നിന്നും മാറ്റി. അത് കൊണ്ട് തന്നെ ഇത്തവണ സുരേഷ് കുറുപ്പ് മന്ത്രിയാകും എന്ന് തന്നെയാണ് സൂചന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top