ഇന്ത്യൻ തെളിവ് നിയമം വേദങ്ങൾ അനുസരിച്ച് പരിഷ്കരിക്കണമെന്ന് അഭയ് ഭരദ്വാജ്

ഇന്ത്യൻ തെളിവ് നിയമം 144 വർഷം പഴക്കമുള്ളതാണെന്നും അത് വേദങ്ങളും ഉപനിഷത്തും ശാസ്ത്രവും അനുസരിച്ച് പരിഷ്കരിക്കണമെന്നും ദേശീയ നിയമ കമ്മീഷൻ അംഗം അഭയ് ഭരദ്വാജ് പറഞ്ഞു. ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് വശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഭയ് ഭരദ്വാജ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാനമാണ് ഇന്ത്യൻ തെളിവ് നിയമം. ഇത് പുരാതന ഗ്രന്ഥങ്ങൾ ഉപയോഗിച്ച് പരിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നിലവിലുള്ള നിയമങ്ങളുടെ
പരിഷ്കരണത്തിന് ഉപദേശം നൽകാൻ
നിയോഗിക്കപ്പെട്ട സമിതിയാണ് നിയമ കമ്മീഷൻ
തെളിവ് ശേഖരണത്തിന് നിരവധി മാർഗ്ഗങ്ങൾ ഈ പുരാതന ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നുണ്ട്. ജൈന ശാസ്ത്രങ്ങളിൽ തെളിവുകളെ കുറിച്ച് ഏഴ് ശ്ലോകങ്ങൾ നിലനിൽക്കുന്നുണ്ട്.
ഇത് ജഡ്ജിമാർ പ്രയോജനപ്പെടുത്തിയാൽ വിചാരണ കോടതി മുതൽ സുപ്രീംകോടതി വരെ വിധി പസ്താവത്തിൽ അഭിപ്രായ വ്യത്യാസമുണ്ടാകി ല്ലെന്നും അഭയ് ഭരദ്വാജ് വ്യക്തമാക്കി.
ആർഎസ്എസ് സ്വയം സ്വകായ ഭരദ്വാജിന്റെ നിയമനം ദുജറാത്തിലടക്കം നിരവദി വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. 2002 ലെ ഗുൽബർഗ് കൂട്ടക്കൊല കേസിൽ പ്രതികൾക്കായി ഹാജരായത് ഭരദ്വാജ് ആയിരുന്നു. താൻ ആർഎസ്എസിലെ കമ്മ്യൂണിസ്റ്റാണെന്നാണ് അഭയ് ഭരദ്വാജ് അവകാശപ്പെടുന്നത്.
Reform indian evidence act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here