തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ നാവികസേനാ മേധാവിയുടെ ഭീഷണി

ഇന്ത്യയുടെ ആക്രമണത്തിനു തിരിച്ചടി ഉണ്ടാകുമെന്നും, ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും പാക്ക് നാവികസേനാ മേധാവി. ഇന്ത്യയുടെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായാൽ പാക്കിസ്ഥാൻ വെറുതെയിരിക്കില്ല. രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും നേരെയുണ്ടാകുന്ന ഏതാക്രമണത്തെയും എന്തുവില കൊടുത്തും തടുക്കുമെന്നും പാക്ക് അഡ്മിറൽ മുഹമ്മദ് സകാവുല്ല പറഞ്ഞു.
രാജ്യത്തിനകത്ത് നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങളെയും നേരിടുമെന്നും സകാവുല്ല പറഞ്ഞു. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുണ്ടാകുന്ന ഏതു വെല്ലുവിളിയെയും തികഞ്ഞ ജാഗ്രതയോടെയാണ് നോക്കിക്കാണുന്നത്. ഭീകരവാദത്തെ രാജ്യത്തുനിന്നു തുടച്ചുനീക്കാനുള്ള തീരുമാനം ഉറച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News