Advertisement

ആശുപത്രിയിൽ തീപിടുത്തം ; 22 പേര്‍ വെന്തു മരിച്ചു

October 18, 2016
1 minute Read
ഭുവനേശ്വര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് എസ് യുഎം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ദുരന്തമുണ്ടായത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം. അഞ്ച് അഗ്നി ശമന സേനാ യൂണിറ്റുകള്‍ ചേര്‍ന്ന് പതിനൊന്ന് മണിയൊടെ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതീവ ദുഖം രേഖപ്പെടുത്തി. പരുക്കേറ്റവരെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആശുപത്രിയുടെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് വിഭാഗത്തില്‍ രാത്രി എട്ട് മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്.

ഈ സമയം മുപ്പതോളം രോഗികള്‍ ഈ വാര്‍ഡിലുണ്ടായിരുന്നു. ഉടന്‍ തന്നെ ഇവരെ മറ്റുവാര്‍ഡുകളിലേക്ക് മാറ്റിയത് ദുരന്തത്തിന്റെ ആഘാതം കുറച്ചു. തീപ്പിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പൊള്ളലേറ്റും മറ്റും പരുക്കേറ്റ 40 പേരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പലര്‍ക്കും പരുക്കേറ്റിട്ടുണ്ട്. അഞ്ഞൂറോളം രോഗികള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു. മുഖ്യമന്ത്രി ദുരന്തസ്ഥലത്ത് എത്തിയിട്ടുണ്ട്.

22 dead in Bhubaneswar hospital fire, short circuit suspected

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top