പടക്ക നിർമ്മാണശാലയിൽ തീ പിടുത്തം; 9 മരണം

ദീപാവലിയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്കനിർമ്മാണ ശാലയിൽ തീ പിടുത്തം. അപകടത്തിൽ 9 പേർ മരിക്കുകയും
പതിനഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരുടെ നില ഗുരുതരമാണ്.
ഇന്നുച്ചയോടെ പടക്കങ്ങൾ ഗോഡൗണിൽ നിന്നും ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് അപകടം. ഗോഡൗണിലെ ജോലിക്കാരും പടക്കങ്ങൾ വാങ്ങാനെത്തിയവരുമാണ് അപകടത്തിൽ പെട്ടവരിൽ അധികവും.
മരിച്ചവരിൽ ബാസ്‌കർ, സ്വർണകുമാരി, ദേവി, കാമാർച്ചി, പുഷ്പ ലക്ഷ്മി, വലർമത്തി, ജാനകിരാമൻ എന്നിവരെ തിരിച്ചറിഞ്ഞു. അപകടം നടന്ന മേഖലയിൽ 35 ഓളം പടക്ക ഗോഡൗണുകളാണുള്ളത്. ദീപാവലി ആയതിനാൽ നിറയെ പടക്കങ്ങൾ ഗോഡൗണിൽ സൂക്ഷിച്ചിരുന്നു. ഇരുപതോളം ഇരുചക്ര വാഹനങ്ങളും രണ്ട് കാറും അപകടത്തിൽ കത്തി നശിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here