ഇന്ന് ആകാശത്ത് നക്ഷത്രങ്ങളുടെ ഘോഷയാത്ര

ആകാശത്ത് വിസ്മയം തീർത്ത് വീണ്ടും നക്ത്രവർഷം. മണിക്കൂറിൽ 25 വാൽനക്ഷത്രം വരെ ഇന്ന് രാത്രി ആകാശത്ത് വിരുന്ന് വരും. സെക്കൻഡിൽ 41 മൈൽ വേഗത്തിൽ സഞ്ചരിക്കുന്ന ഇവ യു.എസിലുള്ളവർക്ക് മാത്രമേ കാണാൻ സാധിക്കുകയുള്ളു.

എന്നാൽ നാസയുടെ മാർഷൽ സ്‌പെയ്‌സ് ഫ്‌ളൈറ്റ് സെന്ററിന്റെ ലൈവ് സ്ട്രീമിങ്ങ് വഴി ശനിയാഴിച്ച രാവിലെ ഇന്ത്യൻ സമയം 7:30 മുതൽ ഇന്ത്യക്കാർക്കും ഈ അത്ഭുതം കാണാൻ സാധിക്കും.

ഹാലിയുടെ ധൂമകേതു കടന്നുപോയ വഴിയിൽ ഉപേക്ഷിച്ചുപോയ അവശിഷ്ടങ്ങളാണ് ഓറിയോനിഡ് ഉൽക്കകളായി ഭൂമിയിൽ പതിക്കുന്നത്. ഓറിയോൺ (വേട്ടക്കാരൻ) നക്ഷത്രസമൂഹത്തിന്റെ ഭാഗത്ത് കാണുന്നതിനാലാണ് ഇവയ്ക്ക് ഓറിയോനിഡ് എന്ന പേര് വന്നത്.

ഈ സമയത്ത് ഈഭാഗത്ത് ചന്ദ്രൻ പ്രകാശിക്കുന്നത് നിരീക്ഷണത്തിന് അല്പം തടസ്സം സൃഷ്ടിച്ചേക്കാമെന്ന് വാനനിരീക്ഷകർ പറയുന്നു.

Orionids meteor showerനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More