ഭാര്യയുടെ ആത്മഹത്യ. രോഹിത് ചില്ലാര്‍ അറസ്റ്റില്‍

ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദേശീയ കബഡി താരം രോഹിത് ചില്ലാറിനെ മുംബൈയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണക്കുറ്റമാണ് കായികതാരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് മുംബൈ കോടതിയിൽ ഹാജരാക്കും. പ്രതിയുടെ പിതാവ് വിജയ് സിങ് നേരത്തെ ഡൽഹി കോടതിയിൽ കീഴടങ്ങിയിരുന്നു. ആത്മഹത്യയുടെ ചെയ്യുന്നതിന് മുമ്പായി ആത്മഹത്യയുടെ കാരണങ്ങൾ വിവരിച്ച് രണ്ടു മണിക്കൂർ നീണ്ട ഓഡിയോ സന്ദേശം ലളിത തയ്യാറാക്കിയത് സോഷ്യല്‍ മീഡിയയില്‍ പരന്നിരുന്നു.
സ്ത്രീധന പീഡനത്തെ തുടർന്നാണ് ഭാര്യ ലളിത വീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവിൻെറ പീഡനങ്ങൾ അതിജീവിക്കാൻ തനിക്ക് ശക്തിയില്ലെന്നും വിടപറയാൻ തീരുമാനിച്ചെന്നും വ്യക്തമാക്കുന്നതായിരുന്നു ശബ്ദസന്ദേശം.
പ്രതിയുടെ പിതാവ് വിജയ് സിങ് നേരത്തെ ഡൽഹി കോടതിയിൽ കീഴടങ്ങിയിരുന്നു
rohit chillar wife , suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here