സൈന്യത്തെ തടയാൻ 550 കുടുംബങ്ങളെ മനുഷ്യമറയാക്കി ഐഎസ്

മൊസൂളിനു സമീപപ്രദേശങ്ങളിലുള്ള 550 കുടുംബങ്ങളെ തട്ടിക്കൊണ്ടുപോയി ഐഎസ് മനുഷ്യമറ ഒരുക്കിയതായി യുഎൻ മനുഷ്യാവകാശ സംഘടന. ഇറാക്കി സൈന്യത്തിന്റെ മുന്നേറ്റം തടയുന്നതിനാണ് സാധാരണക്കാരെ മനുഷ്യപ്പരിചയായി ഐഎസ് ഉപയോഗിക്കുന്നത്. ഇത് വൻ ആൾനാശത്തിനിടയാക്കുമെന്നു യുഎൻ മനുഷ്യാവകാശ കമ്മീഷണർ സയീദ് റ ആദ് അൽ ഹുസൈൻ ആശങ്ക പ്രകടിപ്പിച്ചു.
യുഎസ് പിന്തുണയോടെ ഇറാക്കി സൈന്യവും കുർദുകളും ഐഎസ് കേന്ദ്രങ്ങളിൽ ശക്തമായ കടന്നുകയറ്റമാണ് നടത്തുന്നത്. ഐഎസിനു സ്വാധീനമുള്ള മൊസൂൾ തിരിച്ചുപിടിക്കാനുള്ള സൈന്യത്തിന്റെ നീക്കത്തിനു വിലങ്ങുതടിയാകുകയാണ് ഈ മനുഷ്യമറ.
ISIS kidnaps 550 families from mosul
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News