അഖിലേഷ് യാദവ് പുറത്തേക്ക് ?

ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനെ സമാജ് വാദി പാർട്ടിയിൽനിന്ന് പുറത്താക്കാൻ സാധ്യത. പാർട്ടി പ്രതിസന്ധി ചർച്ച ചെയ്യാൻ മുലായംസിഗ് യാദവ് വിളിച്ചുചേർത്ത യോഗത്തിൽ ഇക്കാര്യങ്ങൾ തീരുമാനിക്കുമെന്നാണ് റിപ്പോർട്ടുകൾ.
അഖിലേഷ് യാദവും പാർട്ടി അധ്യക്ഷനും മുലായം സിങ് യാദവിന്റെ സഹോദരനുമായ ശിവ്പാൽ യാദവും തമ്മിലുള്ള തർക്കമാണ് പാർട്ടിയെ ഇപ്പോൾ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇത് പരിഹരിക്കാൻ അഖിലേഷിനെ പുറത്താക്കണമെന്നാണ് ഒരു പക്ഷത്തിന്റെ വാദം.
അഖിലേഷും ശിവ്പാൽ യാദവും തമ്മിലുള്ള പ്രശ്‌നങ്ങൾ പറഞ്ഞ് പരിഹരിച്ചിരു ന്നെങ്കിലും കഴിഞ്ഞ ദിവസം ശിവ്പാൽ യാദവിനെയും 3 മന്ത്രിമാരെയും മന്ത്രിസഭയിൽനിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് പാർട്ടി സെക്രട്ടറിയും അഖിലേഷിന്റെ വിശ്വസ്തനുമായ രാംഗോപാൽ യാദവിനെ ബിജെപി ബന്ധം ആരോപിച്ച് ശിവ്പാൽ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ പാർട്ടി പിളർപ്പിലേക്ക് പോകുകയാണെന്നും അംഗങ്ങൾ രണ്ട് തട്ടിലാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here