Advertisement

രാഹുൽ മാങ്കൂട്ടത്തിനെതിരെ പോസ്റ്റർ ഒട്ടിക്കാൻ ശ്രമിച്ച് എസ്എഫ്ഐ ; പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നിൽ സംഘർഷം

3 hours ago
2 minutes Read

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കാന്റോൺമെന്റ് ഹൗസിന് മുന്നിൽ എസ്എഫ്ഐ പ്രതിഷേധം.പ്രതിപക്ഷ നേതാവിന്റെ വീടിന് മുന്നിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിലേക്കെത്തി.എസ്എഫ്ഐ ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വീടിന് മുന്നിൽ പോസ്റ്റർ ഒട്ടിക്കാനുള്ള ശ്രമം സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് സ്ഥലത്ത് സംഘർഷമുണ്ടായത്.

ഇതോടെ കൂടുതൽ പ്രവർത്തകർ സ്ഥലത്തേക്ക് എത്തി. നിലവിൽ കൂടുതൽ പ്രവർത്തകർ പ്രതിപക്ഷ നേതാവിന്റെ വീടിന് മുന്നിൽ സംഘടിച്ചിരിക്കുകയാണ്. വീടിന് മുന്നിൽ ഫ്ലക്സുമായി പ്രതിഷേധം നടന്നുവരികയാണ്.

അതേസമയം ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. പാര്‍ലമെന്‍ററി പാര്‍ട്ടിയിലും അംഗത്വമുണ്ടാകില്ല. എന്നാൽ, കോൺഗ്രസ് നടപടി പോരെന്നും രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്നും ആവർത്തിക്കുകയാണ് സിപിഐഎമ്മും ബിജെപിയും.

എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യപ്പെട്ട നേതാക്കളും ഉപതെര‍ഞ്ഞെടുപ്പ് ഭീതിയിൽ അയഞ്ഞതോടെയാണ് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ കോൺഗ്രസ് നേതൃത്വം എത്തിയത്.ഉപതെരഞ്ഞെടുപ്പ് പേടിയില്ലെന്ന് പുറത്ത് പറയുമ്പോഴും പാലക്കാട് ഉപതെരഞ്ഞെടുപ്പുണ്ടായാൽ ബിജെപി നേട്ടമുണ്ടാക്കുമോയെന്ന ആശങ്ക സിപിഐഎമ്മിനുണ്ട്.

Story Highlights : SFI protests in front of Cantonment House over Rahul Mamkootathil issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top