Advertisement

വിദ്യാർത്ഥികളെ വഴിതെറ്റിക്കാൻ ലഹരി നുരയുന്ന സ്‌പ്രേയും

October 24, 2016
0 minutes Read
using-spray-to-narcotice

വിദ്യാർത്ഥികളെ വഴിതെറ്റിക്കാൻ സ്‌കൂൾ പരിസരത്ത് ലഹരി നിറച്ച സ്‌പ്രേയും. സ്‌കൂളുകൾക്ക് അടുത്തുള്ള കടകളിൽ ലഭ്യമാകുന്ന വായിൽ അടിക്കുന്ന സ്‌പ്രേ ലഹരി പദാർത്ഥങ്ങൾ നിറഞ്ഞതാണ്. പലതരം പഴങ്ങളുടെ രുചിയുള്ളതും നിറങ്ങളുള്ളതുമായ സ്‌പ്രേകൾ വിപണിയിൽ ലഭ്യമാണ്.

മൂന്നോ നാലോ തവണ ഇത് സ്‌പ്രേ ചെയ്ത് കഴിഞ്ഞാൽ ഇത് കിട്ടാൻ വേണ്ടി എന്തും ചെയ്യുന്ന രീതിയിലേക്ക് കുട്ടികൾ ഈ ലഹരി പദാർത്ഥത്തിന് അടിമകളായി മാറും. കൊച്ചിയിലെ സ്‌കൂൾ പരിസരങ്ങളിൽനിന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് സ്‌പ്രേയുടെ രൂപത്തിലുള്ള ലഹരിപദാർത്ഥങ്ങൾ കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top