കാലിഖോ പുള്ളിന്റെ ആത്മഹത്യയിൽ ദുരൂഹതകൾ ആരോപിച്ച് മുൻ അരുണാചൽ ഗവർണർ

അരുണാചൽ പ്രദേശിലെ മുൻമുഖ്യമന്ത്രി കാലിഖോ പുള്ളിന്റെ ആത്മഹത്യയിൽ ദുരൂഹതകൾ ആരോപിച്ച് മുൻ അരുണാചൽ ഗവർണർ ജ്യോതി പ്സാദ് രാജ്ഖോവ. കാലിഖഓ പൂൾ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് 60 പേജ് നീളുന്ന രഹസ്യ കത്ത് എഴുതിയെന്നും ആ കത്ത് ഇപ്പോൾ കാണുന്നില്ലെന്നും ആരോപിച്ചാണ് രാജ്ഗോവ രംഗത്തെത്തിയിരിക്കുന്നത്.
ഈ രഹസ്യ രേഖ പോലീസിന്റെ കയ്യിൽ എത്തിയിട്ടുണ്ടാകുമെന്നും എന്റെ ചിന്തകൾ എന്ന പേരിലാണ് രഹസ്യ രേഖ എഴുതിയിട്ടുള്ളതെന്നും രേഖയുടെ നാല് കോപ്പികൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പോലീസിന് ലഭിക്കും മുമ്പ് രേഖകൾ മറ്റു ചിലരുടെ കൈകളിൽ എത്തിയിട്ടുണ്ടാകുമെന്നും രാജ്ഖോവ പറഞ്ഞു.
ദുരൂഹ സാഹചര്യത്തിൽ മുഖ്യമന്ത്രി മരിച്ചിട്ടുംഅന്വേഷിക്കുന്നത് ദുഖ്ഖകരമാണെന്നും ഒരു സബ് ഇൻസ്പെക്ടറാണെന്നും രാജ്ഗോവ പറഞ്ഞു. എന്നാൽ അത്തരം ഒരു കത്ത് കണ്ടെത്തിയിട്ടില്ലെന്ന് അരുണാചൽ പ്രദേശ് ഡിജിപി നിതിയാനന്ദൻ പറഞ്ഞു.
കഴിഞ്ഞ ജൂലായിലാണ് കാലിഖോ പുള്ളിനെ സുപ്രീംകോടതി സ്ഥാനഭ്രഷ്ടനാക്കിയത്. ഇതിനുശേഷം കഴിഞ്ഞ ആഗസ്തിലാണ് പുൾ ആത്മഹത്യ ചെയ്തത്.
Kalikho Pul left explosive secret notes, can rock politics: Ex-Governor Jyoti Prasad Rajkhowa.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here