ദിലീപിന് പിറന്നാൾ സമ്മാനമായി ‘ജോർജ്ജേട്ടൻസ് പൂരം’

‘കുമാര സംഭവം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകളിലാണ് നടൻ ദിലീപ്. മുരളി ഗോപി തിരക്കഥയെഴുതി, നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ്ങിന് ശേഷം ഡോക്ടർ ലവിന്റെ സംവിധായകൻ ബിജു അരൂകുറ്റി സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ദിലീപ് പോവും.
തൃശ്ശൂരിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ ദിലീപിന്റെ സംഭാഷണങ്ങൾ തൃശ്ശൂർ ശൈലിയിലായിരിക്കും. നിലവിലെ റിപ്പോർട്ട് പ്രകാരം ‘ജോർജ്ജേട്ടന്റെ പൂരം’ എന്ന പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിലായിരിക്കും ദിലീപ് ആദ്യമായി മുഴുനീള തൃശ്ശൂർ ശൈലിയിൽ സംസാരിക്കുക. ചാന്ദ്നി ക്രിയേഷൻസും ശിവാനി എന്റർടെയിന്മെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here