കാരുണ്യത്തിന്റെ ലോകത്തേക്ക് പാട്ടിന്റെ പാലാഴി തുഴഞ്ഞെത്തുന്നത് പ്രശസ്ത ഗായകര്‍!

കാരുണ്യത്തിന്റെ ലോകത്തേക്ക് പാട്ടിന്റെ പാലാഴി തുഴഞ്ഞെത്തുന്നത് മലയാള സിനിമാ ലോകത്തെ പ്രശസ്തര്‍. നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള ധനശേഖരണാര്‍ത്ഥം പാലിയം ഇന്ത്യയും ഹാർട്ട് കെയർ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന ഗാനമേളയാണ് കലയിലൂടെ കാരുണ്യം എന്ന സന്ദേശം ഉയര്‍ത്തി ചരിത്രത്തിന്റെ ഭാഗമാകാനൊരുങ്ങുന്നത്.
എം.ജയചന്ദ്രന്റെ നേതൃത്വത്തില്‍ റിമിടോമി, മധുബാലകൃഷ്ണന്‍, സയനോര, വൈക്കം വിജയലക്ഷ്മി, രാജലക്ഷ്മി, ശ്രേയ, വിധു പ്രതാപ്, മൃദുല വാര്യര്‍, കൊച്ചിന്‍ ആസാദ്, രമേശ് ബാബു, പ്രീത കണ്ണന്‍ ചിത്ര അരുണ്‍, എന്നിവരടങ്ങുന്ന ഗായകരാണ് ഞായറാഴ്ച ഗോകുലം പാര്‍ക്കില്‍ നടക്കുന്ന സംഗീതസന്ധ്യയില്‍ പാട്ടിന്റെ വിസ്മയം ഒരുക്കുന്നത്.
ടിക്കറ്റുകള്‍ക്ക് www.bookmyshow.com/events എന്ന വെബ് സൈറ്റിലോ 8593859360 എന്ന നമ്പറിലോ ബന്ധപ്പെടാം. ഞായറാഴ്ച വൈകിട്ട് 6.30 നാണ് സംഗീതസന്ധ്യ അരങ്ങേറുക
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here