കോട്ടയത്ത് സബ്സ്റ്റേഷനിൽ വൻ തീ പിടുത്തം

കോട്ടയം പൂവംതുരുത്ത് സബ്സ്റ്റേഷനിൽ വൻ തീ പിടുത്തം. 220 കെ ബി സബ്സ്റ്റേഷനിലെ ട്രാൻസ്ഫോമറിലാണ് വൻ തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച രാത്രി 10.20ഓടെയാണ് സംഭവം.
അപകടത്തെ തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്കുള്ള വൈദ്യുത ബന്ധം നിലച്ചു. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കോട്ടയത്തുനിന്നും ചങ്ങനാശേരിയിൽനിന്നും അഗ്നിശമനസേന യൂണിറ്റ് എത്തിയാണ് തീ അണച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News