ഇരുട്ടിൽ നിറയുന്ന വെളിച്ചമായി ദീപാവലി

ഇരുട്ടിന് മേൽ വെളിച്ചം നിറയുന്ന, തിൻമയുടെ മേൽ നന്മ നേടുന്ന വിജയത്തിന്റെ ആഘോഷമാണ് ദീപാവലി. ഐതീഹ്യപരമായി ദീപാവലിയുമായി ബന്ധപ്പെട്ട് നിരവധി കഥകൾ നിലവിലുണ്ട്.
ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചത് ത്രേതാ യുഗത്തിലാണെന്നും അല്ല ദ്വാപര യുഗത്തിലാണെന്നും രണ്ട് വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ശ്രീരാമനെയും ശ്രീകൃഷ്ണനെയും ബന്ധപ്പെടുത്തി ദീപാവലി ആഘോഷിക്കുന്നുണ്ട്.
രാവണനെ നിഗ്രഹിച്ച്, അഗ്നിശുദ്ധി വരുത്തിയ സീതയുമൊത്ത് അയോദ്ധ്യയിലേക്ക് തിരിച്ചെത്തുന്ന ശ്രീരാമനെ സ്വീകരിക്കാൻ അയോദ്ധ്യാവാസികൾ ദീപാലങ്കാരങ്ങൾ നടത്തിയെന്നാണ് ഒരു വിശ്വാസം.
ശ്രീകൃഷ്ണൻ ദുഷ്ടനായ നരകാസുരനെ വധിച്ചതിൽ സന്തുഷ്ടരായ ദേവകൾ വിളക്ക് തെളിയിച്ച് ആഘോഷിച്ചത് ഭൂമിയിലേക്കും വ്യാപിച്ചെന്നും പിന്നീട് അതി ഭൂമിയിലെ ആഘോഷമായെന്നുമാണ് മറ്റൊരു വിശ്വാസം. മഹാബലിയുമായി ബന്ധപ്പെട്ടും ഉത്തരേന്ത്യയിൽ ദീപാവലി ആഘോഷിക്കുന്നുണ്ട്.
ജൈനമതക്കാരുടെ ദീപാവലി ആഘോഷം മറ്റൊന്നാണ്. ജൈനമത സ്ഥാപകനായ വർദ്ധമാനമഹാവീരനെ അറിവിന്റെ വെളിച്ചമായിട്ടാണ് അവർ കണക്കാക്കുന്നത്. അദ്ദേഹം യശ്ശശരീരനായെങ്കിലും ഇപ്പോഴും ജൈനമതക്കാർ ആ വെളിച്ചം ഉൾക്കൊള്ളുന്നുണ്ട്. അതിന്റെ ഓർമ്മ പുതുക്കലായിട്ടാണ് ജൈനമതക്കാർ ദീപാവലി ആഘോഷിക്കുന്നത്.
ഈ ആഘോഷങ്ങളും വിശ്വാസങ്ങളുമെല്ലാം തെളിയിക്കുന്നത് ദീപാവലി ദീപങ്ങളുടെ ആഘോഷമാണെന്നാണ്. ലോകം മുഴുവൻ ദീപം തെളിയിച്ച് ആഘോഷിക്കുന്ന ഉത്സവം, ദീപോത്സവം. എന്നാൽ ഇന്ന് കച്ചവടക്കാർ കയ്യടക്കിയ ആഘോഷം മാത്രമാണ് ദീപാവലി. വിപണി കയ്യടക്കിയ ആഘോഷങ്ങളിൽനിന്ന് വിശ്വാസത്തിന്റെ നന്മകളിലേക്ക് തിരിച്ചുവരാം. Say No To Crackers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here