ജഡ്ജി നിയമനം; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. ജഡ്ജി നിയമനത്തിനായി കൊളീജിയം നൽകിയ ശിപാർശകൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ കാലതാമസമുണ്ടാകുന്നതിലാണ് സുപ്രീംകോടതിയുടെ വിമർശനം.
കേന്ദ്രസർക്കാരിന്റേത് നിരുത്തരവാദിത്തപരമായ സമീപനമാണെന്നും ഒഴിവ് നികത്തിയില്ലെങ്കിൽ കോടതികൾ അടച്ചുപൂട്ടേണ്ടി വരുമെന്നും സുപ്രീം കോടതി.
നിലവിൽ പകുതിയിലധികം ഹൈക്കോടതിയിലും ജഡ്ജിമാരില്ല. കോടതികൾ അടച്ചിടുന്ന സാഹചര്യം ഉണ്ടാക്കരുതെന്നും നിലപാട് മാറിയില്ലെങ്കിൽ പ്രധാനമന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് വരുത്തുമെന്ന മുന്നറിയിപ്പും സുപ്രീം കോടതി നൽകി.
ഒമ്പതുമാസമായി കൊളീജിയം ശിപാർശകളിൽ സർക്കാർ അടയിരിക്കുകയാണ്. കൊളീജിയം കൈമാറിയ ശുപാർശയിൽ എതിർപ്പുണ്ടെങ്കിൽ അത് തിരിച്ചയയിക്കുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് ടി.എസ് താക്കുർ സർക്കാറിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ മുകൾ റോത്തഗിയോട് പറഞ്ഞു. കേസ് നവംബർ 11 ന് വീണ്ടും പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here