മിഥുന്റെ മരണവിവരം അമ്മയെ അറിയിച്ചു; സുജ മറ്റന്നാള്‍ നാട്ടിലെത്തും

മിഥുന്റെ വേര്‍പ്പാടില്‍ നെഞ്ച് തകര്‍ന്ന് കൊല്ലം ജില്ലയിലെ വിളന്തറ ഗ്രാമം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. തുര്‍ക്കിയിലുള്ള മിഥുന്റെ അമ്മ സുജ മറ്റന്നാള്‍ നാട്ടിലെത്തും. തുടര്‍ന്നായിരിക്കും സംസ്‌കാരം നടക്കുക. അമ്മ സുജയെ മരണവിവരം അറിയിച്ചതായി ബന്ധു പറഞ്ഞു.
കുഞ്ഞുങ്ങളെ നല്ല രീതിയില്‍ നോക്കാനാണ് സുജ വിദേശത്തേക്ക് പോയതെന്ന് ബന്ധു രാജപ്പന്‍ പറയുന്നു. മിഥുന്റെ അച്ഛന്‍ അസുഖബാധിതനാണ്. നാട്ടിലായിരുന്നപ്പോള്‍ തൊഴിലുറപ്പിനും ആരുടെയെങ്കിലും വീട്ടില്‍ പാത്രം കഴുകാനുമൊക്കെ പോയായിരുന്നു സുജ കുഞ്ഞുങ്ങളെ നോക്കിയിരുന്നത് – അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു ദാരുണ സംഭവം. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മിഥുന് ഷോക്കേറ്റത്. കാല്‍ തെന്നിയ മിഥുന്‍ താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചപ്പോഴാണ് അപകടം.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ശാസ്താംകോട്ട തലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. വിദേശത്തുള്ള അമ്മയെ മിഥുന്റെ മരണവിവരം അറിയിച്ചു. മറ്റന്നാള്‍ സംസ്‌ക്കാരം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അപകടകരമായ നിലയില്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ കടന്നുപോയ വൈദ്യുതിലൈന്‍ രാത്രി വൈകി വിഛേദിച്ചു.
Story Highlights : Mithun’s death news was informed to his mother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here