ജോഷിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു; ഒരുങ്ങുന്നത് വമ്പന്‍ ആക്ഷന്‍ ചിത്രം

ഹിറ്റ് മേക്കര്‍ ജോഷിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നു. മുഴുനീള ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് വിവരം. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പില്‍ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.
ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍, ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൊറിഞ്ചു മറിയം ജോസിന് ശേഷം അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ഈ സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.
മാര്‍ക്കോയുടെ റെക്കോര്‍ഡ് വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. കഴിഞ്ഞ ഒരു മാസമായി ഉണ്ണി മുകുന്ദന്‍ ഈ ചിത്രത്തിനു വേണ്ടി ദുബായില്‍ ട്രെയ്‌നിങിലാണ്.
Story Highlights : Joshi – Unni Mukundan movie announcement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here